'ഏറെനാളുകൾക്ക് ശേഷം എന്റെ സൂപ്പർ സ്റ്റാറിനൊപ്പം' മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി

നിറഞ്ഞ സ്നേഹത്തോടെയാണ് ആരാധകർ ഈ ചിത്രത്തെ വരവേറ്റിരിക്കുന്നത്.

'ഏറെനാളുകൾക്ക് ശേഷം എന്റെ സൂപ്പർ സ്റ്റാറിനൊപ്പം' മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി
dot image

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി ഇപ്പോൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. പൂർത്തിയാക്കാനുള്ള സിനിമകളുടെ തിരക്കുകളിലാണ് നടൻ ഇപ്പോൾ. കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടൻ മധുവിനൊപ്പമുള്ള ചിത്രമാണ് മമ്മൂക്ക പങ്കിട്ടിരിക്കുന്നത്. 'ഏറെനാളുകൾക്ക് ശേഷം എന്റെ സൂപ്പർ സ്റ്റാറിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിറഞ്ഞ സ്നേഹത്തോടെയാണ് ആരാധകർ ഈ ചിത്രത്തെ വരവേറ്റിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടൻ മമ്മൂട്ടി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യം വീണ്ടെടുത്ത മമ്മൂട്ടി മഹേഷ് നാരായൺ സിനിമയുടെ സെറ്റിലേക്കാണ് ആദ്യം എത്തിയത്. സിനിമയുടെ ഹൈദരാബാദ് ഷൂട്ടിംഗ് പൂർത്തിയതിന് ശേഷം സംഘം യുകെയിലേക്ക് തിരിച്ചിരുന്നു. ഇപ്പോൾ കേരളത്തിലെ ഷൂട്ടിംഗ് തിരക്കുകളായിലാണ് നടൻ.

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' ആണ് മമ്മൂട്ടിയുടേതായി തിയറ്ററുകളിലെത്താനുള്ള ചിത്രം. സിനിമയുടെ ഫൈനൽ ഡബ്ബിങ് പൂർത്തിയായിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബര്‍ ആദ്യമോ ആയിരിക്കും കളങ്കാവല്‍ റിലീസ് എന്നാണ് വിവരം. മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. വിനായകനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്.

Content Highlights: Mammootty shares a picture with Madhu

dot image
To advertise here,contact us
dot image