അവാർഡ് തരാനായി സമീപിക്കുന്നവരോട് ഞാൻ പറയാറുണ്ട് പോകുന്ന വഴിയിൽ കുപ്പത്തൊട്ടിയിൽ ഇടുമെന്ന്; വിശാൽ

എനിക്ക് അവാർഡ് തരാനായി സമീപിക്കുന്നവരോടെല്ലാം ഞാൻ പറയാറുണ്ട് തരുന്ന അവാർഡ് ഞാൻ പോകുന്ന വഴിയിൽ കുപ്പത്തൊട്ടിയിൽ ഇടും,, ഗോൾഡ് മെഡൽ ആണെങ്കിൽ വിറ്റ് കാശാക്കും എന്ന്

അവാർഡ് തരാനായി സമീപിക്കുന്നവരോട് ഞാൻ പറയാറുണ്ട് പോകുന്ന വഴിയിൽ കുപ്പത്തൊട്ടിയിൽ ഇടുമെന്ന്; വിശാൽ
dot image

വിശാൽ, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബാല ഒരുക്കിയ സിനിമയാണ് അവൻ ഇവൻ. ചിത്രത്തിൽ വിശാൽ അവതരിപ്പിച്ച വാൾട്ടർ വണങ്കാമുടി എന്ന കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് പുരസ്‌കാരം ലഭിക്കാത്തതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് നടൻ ഇപ്പോൾ. വിശാൽ ഫിലിം ഫാക്ടറി സംഘടിപ്പിച്ച പ്രത്യേക അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. അവാർഡ് കിട്ടിയില്ലെന്ന എന്ന വിഷമമില്ലെന്നും 7 കോടി ജനങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ചിത്രമേത്, നടനേത് എന്നൊക്ക തീരുമാനിക്കാൻ ഇവരൊന്നും ന്യായാധിപന്മാരല്ല എന്നും വിശാൽ പറഞ്ഞു.

'അവൻ ഇവൻ, എന്ന ചിത്രത്തിലുടനീളം കോങ്കണ്ണ് വെച്ച് വളരെ കഷ്ടപ്പെട്ടാണ് ഞാൻ അഭിനയിച്ചത്. അതിനു സംവിധായകൻ ബാല സാർ എന്ന അഭിനന്ദിച്ചതാണ് വലിയ ബഹുമതിയായി കരുതുന്നത്. അവാർഡ് കിട്ടിയില്ലെന്ന വിഷമവൊന്നും ഇല്ല, കാരണം എനിക്കതിൽ വിശ്വാസമില്ല. 7 കോടി ജനങ്ങൾക്ക് ഇഷ്ട്ടപ്പെട്ട ചിത്രമേത്, നടനേത് എന്നൊക്ക തീരുമാനിക്കാൻ ഇവരൊന്നും ന്യായാധിപന്മാരല്ല. ഈ വിയോജിപ്പ് കാരണം
അവാർഡ് നിശകളിൽ പങ്കെടുക്കാറില്ല. വീട്ടിൽ ആകെയുള്ളത് ഹ്യുമാനിറ്റേറിയൻ അവാർഡുകൾ മാത്രമാണ്. എന്റെ സിനിമകൾ 100 ദിവസം ഓടുന്നതിനു കിട്ടുന്ന പ്രത്യേക ഷീൽഡ് ആണെങ്കിൽ അതിലൊരു അർത്ഥമുണ്ട്, എന്നാൽ പുരസ്‌കാരങ്ങൾക്ക് ആ വിശ്വസനീയതയില്ല.

എനിക്ക് അവാർഡ് തരാനായി സമീപിക്കുന്നവരോടെല്ലാം ഞാൻ പറയാറുണ്ട് തരുന്ന അവാർഡ് ഞാൻ പോകുന്ന വഴിയിൽ കുപ്പത്തൊട്ടിയിൽ ഇടും,, ഗോൾഡ് മെഡൽ ആണെങ്കിൽ വിറ്റ് കാശാക്കും എന്ന്. എന്നേക്കാൾ അർഹനായ മറ്റാർക്കെങ്കിലും കൊടുക്കട്ടെ, ചിലപ്പോൾ അവർക്ക് അതിൽ മൂല്യം ഉണ്ടാവാം,' വിശാൽ പറഞ്ഞു.

ബാല തന്നെ കഥയും തിരക്കഥയും എഴുതിയ സിനിമ വലിയ വിജയമായിരുന്നു നേടിയത്. അതേസമയം, മദ ഗജ രാജയ്ക്ക് ശേഷം വിശാൽ നായകനായി എത്തുന്ന അടുത്ത സിനിമയാണ് മകുടം. ദുഷാര വിജയൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. വമ്പൻ ബജറ്റിൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. അഥർവയെ നായകനാക്കി ഒരുക്കിയ 'ഈട്ടി' എന്ന സിനിമയൊരുക്കിയ രവി അരശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ സംവിധാനം നടൻ വിശാൽ തന്നെ ഏറ്റെടുത്തു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. സംവിധായകൻ രവി അരശുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റി പകരം സംവിധാനം വിശാൽ ഏറ്റെടുത്തത് എന്നാണ് വിവരം. നേരത്തെ സംവിധായകനും വിശാലും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ വിശാൽ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Content Highlights: Vishal says he doesn't believe in receiving awards

dot image
To advertise here,contact us
dot image