തകർന്നടിഞ്ഞ് ഇന്ത്യ! ഫിഫാ റാങ്കിങ്ങിൽ ഒമ്പത് വർഷത്തിനിടെ ഏറ്റവും സ്ഥാനം

ഗോവയിൽ നടന്ന മത്സരത്തിൽ തോറ്റതോടെ 2027 ഏഷ്യൻ കപ്പ് യോഗ്യത നേടാതെ ഇന്ത്യ പുറത്താകുകയായിരുന്നു.

തകർന്നടിഞ്ഞ് ഇന്ത്യ! ഫിഫാ റാങ്കിങ്ങിൽ ഒമ്പത് വർഷത്തിനിടെ ഏറ്റവും സ്ഥാനം
dot image

ഫിഫാ റാങ്കിങ്ങിലെ കഴിഞ്ഞ ഒമ്പത് വർഷത്തെ ഏറ്റവും മോശം റാങ്കിങ്ങിലെത്തി ഇന്ത്യൻ ഫുട്‌ബോൾ ടീം. ഏഷ്യൻ കപ്പ് യോഗ്യത നേടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യക്ക് മറ്റൊരു നാണക്കേട് കൂടെ. നിലവിൽ 136ാം സ്ഥാനത്താണ് ഇന്ത്യ.

ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ സ്വന്തം ഗ്രൗണ്ടിൽ സിംഗപ്പൂരിനോട് 2-1ന് ഇന്ത്യ തോറ്റിരുന്നു. ഒരാഴ്ച മുമ്പ് സിഗപ്പൂരിനെ സമനിലയിൽ പിടിച്ച ശേഷം, രണ്ടാം പാദത്തിൽ ഗോവയിൽ നടന്ന മത്സരത്തിൽ തോറ്റതോടെ 2027 ഏഷ്യൻ കപ്പ് യോഗ്യത നേടാതെ ഇന്ത്യ പുറത്താകുകയായിരുന്നു.

2016ന് ശേഷമാണ് ഇന്ത്യ 136ാം സ്ഥാനത്തെത്തുന്നത്. 2016 ഒക്ടോബറിൽ 137ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഡിസംബറിൽ തന്നെ 135ൽ എത്തിയിരുന്നു. പിന്നീട് 2017ൽ 96ലെത്തിയ ഇന്ത്യ 2023 ജൂലൈ വരെ നൂറിനുള്ളിൽ സ്ഥാനം നിലനിർത്തിയിരുന്നു. എന്നാൽ 2023ന്റെ അവസാനം മുതൽ ഇന്ത്യ വീണ്ടും തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു.

135-ാം സ്ഥാനത്ത് കുവൈത്തും, 137-ാം സ്ഥാനത്ത് ബോട്‌സ്വാനയുമാണുള്ളത്. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ സ്‌പെയിൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, അർജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ മാസം രണ്ടിലെത്തിയ ഫ്രാൻസ് ലോകകപ്പ് യോഗ്യതാ മത്സരത്തിലെ സമനിലയുമായി മൂന്നിലേക്ക് വീണു. ഇംഗ്ലണ്ട് (4), പോർചുഗൽ (5), നെതർലനഡ്സ് (6), ബ്രസീൽ (7), ബെൽജിയം (8), ഇറ്റലി (9), ജർമനി (10) ടീമുകളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.

Content Highlights- India In wors Ranking of 9 years in Fifa

dot image
To advertise here,contact us
dot image