
ബഹ്റൈനില്‍ കാല്‍നട നിയമ ലംഘനം നടത്തുന്നവര്‍ക്ക് പിഴ ചുമത്തണമെന്ന നിര്‍ദേശവുമായി എംപിമാരുടെ നേതൃത്വത്തിലുളള സമിതി. ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയാല്‍ ജനങ്ങളില്‍ ഉത്തരവാദിത്ത ബോധം വര്‍ദ്ധിക്കുമെന്നും അത് നിയമ ലംഘനങ്ങള്‍ കാരണമാകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എംപിമാരുടെ നിര്‍ദേശം ഇപ്പോള്‍ പാര്‍ലെമെന്റിന്റെ പരിഗണനയിലാണ്.
ബഹ്റൈനില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കാല്‍നടയാത്ര നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. നിയമങ്ങള്‍ ലംഘിച്ച് ജോ വാക്കിംഗ് നടത്തുന്നവര്‍ക്ക് പിഴ ചുമത്തണമെന്ന നിര്‍ദേശമാണ് പാര്‍ലമെന്റിന് മുന്നില്‍ എത്തിയിരിക്കുന്നത്. കാല്‍ നടയാത്രക്ക് അനുവദിച്ചിട്ടുള്ള സസ്ഥലങ്ങളിലൂടെ അല്ലാതെയും ഗ്രീന്‍ സിഗ്നല്‍ ഇല്ലാത്ത സമയത്തും റോഡ് മുറിച്ച് കടക്കുന്നതിനായാണ് ജോ വാക്കിംഗ് എന്ന് പറയുന്നത്.
സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്റും പാര്‍ലമെന്റിന്റെ സാമ്പത്തിക, ധനകാര്യസമിതി ചെയര്‍മാനുമായ അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തിലാണ് എംപിമാര്‍ പുതിയ നിര്‍ദേശം പാര്‍ലെമെന്റില്‍ അവതരിപ്പിച്ചത്. ജോ വാക്കിംഗ്, നിയമലംഘകരുടെ ജീവന്‍ അപകടത്തിലാക്കുന്നതിനൊപ്പം മറ്റ് വാഹനയാത്രക്കാരുടെ സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വലിയ അപകടങ്ങള്‍ക്കും പലപ്പോഴും ഇത് വഴിവക്കുന്നതായും എംപിമാര്‍ ചൂണ്ടികാട്ടുന്നു.
യുഎഇയില്‍ പതിനായിരം ദിര്‍ഹം വരെയാണ് ഇത്തരം നിയമ ലംഘകര്‍ക്കുള്ള പിഴ. അതിനിടെ നിയമ ലംഘകര്‍ക്ക് പിഴ ചുമത്താനുള്ള നിര്‍ദേശത്തെ എതിര്‍ത്തും ചില എംപിമാര്‍ രംഗത്ത് എത്തി. കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലങ്ങള്‍, സീബ്രാ ക്രോസുകള്‍, സിഗ്‌നല്‍ ക്രോസിങ്ങുകള്‍ എന്നിവ കൂടുതല്‍ നിര്‍മിക്കണമെന്ന ആവശ്യമാണ് അവര്‍ മുന്നോട്ട് വക്കുന്നത്. എംപിമാരുടെ നിര്‍ദേശം വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷാസമിതി തുടങ്ങിയ മന്ത്രാലയങ്ങള്‍ പരിശോധിക്കും. തുടര്‍ന്ന് മന്ത്രിസഭയുടെ പരിഗണനക്കായി സമര്‍പ്പിക്കും.
നിലവിലെ നിര്‍ദേശം നിയമമായാല്‍ നടപ്പാതകളോ സിഗ്‌നലുകളോ പാലിക്കാതെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് പിഴ നല്‍കേണ്ടി വരും. ആദ്യഘട്ടത്തില്‍ ചെറിയ പിഴയാണെങ്കില്‍ നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. യുഎഇ, യുഎസ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ, ഇറാന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ കാല്‍നട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമം പ്രാബല്യത്തിലുണ്ട്.
Content Highlights: Bahrain MP-Led Committee Proposes Fines for Pedestrian Rule Violations