ആഷിഖ് കുരുണിയൻ is Back Home; മോഹൻ ബഗാൻ വിട്ട് ബെംഗളൂരു എഫ്സിയിലേക്ക് തിരിച്ചെത്തി

വിങറിന് പുറമെ ലെഫ്റ്റ് ബാക്ക് പൊസിഷനിലും കളിക്കാൻ കെൽപ്പുള്ള താരമാണ് ആഷിഖ്

dot image

മലയാളി താരം ആഷിഖ് കുരുണിയൻ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സ് വിട്ടു. തന്റെ പഴയ കൂടാരമായ ബെംഗളൂരു എഫ്സിയിലേക്ക് താരം തിരിച്ചെത്തി. ഫ്രീ ഏജന്റായിട്ടാണ് ടീമിലെത്തിയത്. മറ്റ് ക്ലബുകളും താരത്തെ സ്വന്തമാക്കാൻ തയ്യാറായിരുന്നെങ്കിലും ആഷിഖ് ബെംഗളൂരു തിരഞ്ഞെടുക്കുകയായിരുന്നു.

2019-2022 സീസൺ വരെയായിരുന്നു ആഷിഖ് കുരുണിയന്‍ ഇതിന് മുൻപ് ബംഗളുരുവിന് വേണ്ടി കളിച്ചത്. പിന്നീട് മോഹൻ ബഗാൻ ജയന്റ്സിലേക്ക് ചേക്കേറി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇപ്പോൾ മൂന്ന് വർഷത്തേക്കാണ് ബെംഗളൂരു എഫ്‌സിയുമായുള്ള പുതിയ കരാർ.

28 കാരൻ നിലവിൽ ഇന്ത്യൻ ഇന്റർനാഷണൽ ടീമിലെ സ്ഥിര സാന്നിധ്യം കൂടിയാണ്. വിങറിന് പുറമെ ലെഫ്റ്റ് ബാക്ക് പൊസിഷനിലും കളിക്കാൻ കെൽപ്പുള്ള താരമാണ് ആഷിഖ്.

Content Highlights: Bengaluru FC had signed Mohun Bagan winger Ashique Kuruniyan on a long-term contract

dot image
To advertise here,contact us
dot image