
മിഖാല്‍ പ്രോബിയേഴ്സ് പരിശീലകനായി തുടരുന്നിടത്തോളം പോളണ്ട് ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങില്ലെന്ന് ബാഴ്‌സലോണ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ഈ കോച്ചിന്റെ കീഴില്‍ നടക്കുന്ന പോളണ്ടിന്റെ എല്ലാ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു.
കോച്ചിനോടുള്ള വിശ്വാസമില്ലായ്മയിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും ലോകത്തെ ഏറ്റവും മികച്ച ആരാധകര്‍ക്ക് വേണ്ടി ഇനിയും കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ലെവന്‍ഡോസ്‌കി പറഞ്ഞു.
'സാഹചര്യങ്ങളും, പോളിഷ് ദേശീയ ടീമിന്റെ പരിശീലകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതും കണക്കിലെടുത്ത്, അദ്ദേഹം പരിശീലകനാകുന്നിടത്തോളം കാലം പോളിഷ് ദേശീയ ടീമില്‍ നിന്ന് കളിക്കുന്നത് നിര്‍ത്തുവാന്‍ ഞാന്‍ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ആരാധകര്‍ക്കായി വീണ്ടും കളിക്കാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' ലെവന്‍ഡോസ്‌കി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Biorąc pod uwagę okoliczności i utratę zaufania do selekcjonera Reprezentacji Polski postanowiłem do czasu kiedy jest trenerem zrezygnować z gry w Reprezentacji Polski. Mam nadzieję, że będzie dane mi jeszcze zagrać dla najlepszych kibiców na świecie. 🇵🇱
— Robert Lewandowski (@lewy_official) June 8, 2025
അടുത്തിടെ പോളണ്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ലെവന്‍ഡോസ്‌കിലയെ മാറ്റുകയും പയോട്ടര്‍ സിലന്‍സ്‌കിയെ നായകനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ക്യാപ്റ്റന്‍സി കൈമാറ്റമാണ് ലെവന്‍ഡോസ്‌കിയെ ചൊടിപ്പിച്ചത്. ഇത് കാരണം ജൂണിലെ അന്താരാഷ്ട്ര വിന്‍ഡോയില്‍ ലെവന്‍ഡോവ്‌സ്‌കി മോള്‍ഡോവയ്ക്കും ഫിന്‍ലാന്‍ഡിനുമെതിരായ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നു.
Content Highlights- Lewandowski refuses to play for Poland as long as Michal Probierz is head coach