

ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സത്തിൽ ഇക്വഡോറിനോട് സമനില വഴങ്ങി ബ്രസീൽ. റയൽ മാഡ്രിഡ് പരിശീലകനായിരുന്ന കാർലോ ആഞ്ചലോട്ടി പരിശീലകാനായി സ്ഥാനമേറ്റടുത്തതിന് ശേഷമുള്ള ആദ്യ മൽസരമായിരുന്നു ഇത്. അദ്ദേഹത്തിന്റെ കീഴിൽ ജയത്തോടെ അരങ്ങേറാൻ ഇറങ്ങിയ ബ്രസീലിനെ ഇക്വഡോർ സമനിലയിൽ കുരുക്കുകയായിരുന്നു. ഗോൾ രഹിതമായിരുന്നു ഇരുപകുതിയും.
സമനിലയോടെ 15 മത്സരങ്ങളിൽ നിന്ന് 24 പോയിൻ്റുമായി ഇക്വഡോർ രണ്ടാം സ്ഥാനത്തായി. 15 മത്സരങ്ങളിൽ നിന്ന് 22 പോയിൻ്റുള്ള ബ്രസീൽ നാലാമതാണ്. പട്ടികയിൽ ഒന്നാമതുള്ള അർജൻ്റീനയ്ക്ക് 34 പോയിൻ്റുകളാണുള്ളത്. 24 പോയിൻ്റുള്ള പരാഗ്വായ് മൂന്നാമതും 21 പോയിൻ്റുമായി ഉറുഗ്വായ് അഞ്ചാമതും 20 പോിൻ്റുമായി കൊളംബിയ ആറാമതുമാണ്.
Content Highlights: Ecuador vs Brazil Draw, World Cup 2026 Qualifiers