യുവി പഴയ യുവി തന്നെ!; ഓസീസ് ചാമ്പ്യൻസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ്

ഓസ്‌ട്രേലിയ ചാമ്പ്യൻസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ്.

യുവി പഴയ യുവി തന്നെ!; ഓസീസ് ചാമ്പ്യൻസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ്
dot image

ക്യാപ്റ്റൻ യുവരാജ് സിംഗിന്‍റെ തകപ്പൻ അർധ സെഞ്ച്വറിയുടെ കരുത്തിൽ ഓസ്‌ട്രേലിയ ചാമ്പ്യൻസിനെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ്. 46 റൺസിന്‍റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്.

ചെയ്ത ഇന്ത്യ ചാമ്പ്യൻസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌‌ട്രേലിയ ചാമ്പ്യൻസിനെ 16.2 ഓവറിൽ 150 റൺസിന് ഇന്ത്യ ബോൾ ഔട്ടാക്കി.

യുവരാജ് സിംഗ് 44 പന്തിൽ നിന്ന് 5 ഫോറും 6 കൂറ്റൻ സിക്സറുകളും അടക്കം 71 റൺസ് അടിച്ചുകൂട്ടി. നമാൻ ഓജ (31), യൂസഫ് പത്താൻ (20 പന്തിൽ 37), റിക്കി ധവാൻ (12 പന്തിൽ 35) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി.

ഇന്ത്യയ്ക്കായി ധവാൽ കുൽക്കർണി 4 വിക്കറ്റും മോഹിത് ശർമ്മ 3 വിക്കറ്റും വീഴ്ത്തി. പിയൂഷ് ചൗള രണ്ടും ഹർഭജൻ സിംഗ് ഒരു വിക്കറ്റും നേടി.

content highlights: yuvraj singh yuvraj old form india champion vs australia champions wcl

dot image
To advertise here,contact us
dot image