
എ എഫ് സി ഏഷ്യന്‍ കപ്പ് ഫുട്ബോളിൽ ഹോങ്കോങ്ങിനെതിരെയുള്ള യോഗ്യതാ മത്സരത്തിനും ഇതിന് മുമ്പ് തായ്ലാൻഡിനെതിരെ നടക്കുന്ന സന്നാഹ മത്സരങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി ജമ്മു കാശ്മീർ താരം സുഹൈല്‍ അഹമ്മദ് ഭട്ട്. ഐഎസ്എല്ലിൽ മോഹൻ ബഗാനായുള്ള തകർപ്പൻ പ്രകടനമാണ് താരത്തെ ദേശീയ ടീമിലെത്തിച്ചത്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ മോഹൻ ബഗാന്റെ കിരീടവിജയത്തിൽ നിർണായക സാന്നിധ്യമായിരുന്നു സുഹൈൽ ഭട്ട്.
അതിനിടെ 28 അംഗ ടീമിൽ മലയാളിയായി ആഷിക് കുരുണിയൻ മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ജൂണ്‍ പത്തിനാണ് ഹോങ്കോങ്ങിനെതിരെയാണ് ഇന്ത്യയുടെ എ എഫ് സി യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരം നടക്കുക. ഇതിന് മുമ്പ് ജൂണ്‍ അഞ്ചിന് ഇന്ത്യ തായ്‌ലന്‍ഡുമായി സന്നാഹമത്സരം കളിക്കും.
സുനില്‍ ഛേത്രി, മന്‍വീര്‍ സിംഗ്, ലാലിയന്‍സുവാല ചാംഗ്‌തേ, ഉദാന്ത സിംഗ്, ലിസ്റ്റണ്‍ കൊളാസോ, അന്‍വര്‍ അലി, സന്ദേശ് ജിംഗാന്‍ തുടങ്ങിയ സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം. കൊല്‍ക്കത്തയില്‍ നടന്ന ഒരാഴ്ചത്തെ പരിശീലന ക്യാംപിന് ശേഷമാണ് പരിശീലകൻ മനോലോ മാര്‍ക്വേസ് ടീമിനെ പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ടീം: ഗോള്‍കീപ്പര്‍മാര്‍: ഹൃത്വിക് തിവാരി, വിശാല്‍ കൈത്, ഗുര്‍മീത് സിംഗ്, അമരീന്ദര്‍ സിംഗ്.
ഡിഫന്‍ഡര്‍മാര്‍: നൗറെം റോഷന്‍ സിംഗ്, രാഹുല്‍ ഭേക്കെ, ചിംഗ്ലെന്‍സന സിംഗ് കോണ്‍ഷാം, അന്‍വര്‍ അലി, ബോറിസ് സിംഗ് തങ്ജാം,
സന്ദേശ് ജിംഗന്‍, ആശിഷ് റായ്, സുഭാഷിഷ് ബോസ്, മെഹ്താബ് സിംഗ്, അഭിഷേക് സിംഗ് ടെക്ചം.
മിഡ്ഫീല്‍ഡര്‍മാര്‍: സുരേഷ് സിംഗ് വാങ്ജാം, മഹേഷ് സിംഗ് നൗറെം, ആയുഷ് ദേവ് ഛേത്രി, ഉദാന്ത സിംഗ് കുമം, ലാലെങ്മാവിയ റാള്‍ട്ടെ, ലിസ്റ്റണ്‍ കൊളാക്കോ, ആഷിക് കുരുണിയന്‍, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, നിഖില്‍ പ്രഭു.
ഫോര്‍വേഡുകള്‍: സുനില്‍ ഛേത്രി, എഡ്മണ്ട് ലാല്‍റിന്‍ഡിക, മന്‍വീര്‍ സിംഗ്, സുഹൈല്‍ അഹമ്മദ് ഭട്ട്, ലാലിയന്‍സുവാല ചാങ്തെ.
Content Highlights: Jammu and Kashmir's Suhail Bhat earns India call-up