'ഇംഗ്ലണ്ട് ടീമില്‍ നിന്ന് ആര്‍ച്ചറെ ഒഴിവാക്കണം'; കാരണം വ്യക്തമാക്കി സ്റ്റുവര്‍ട്ട് ബ്രോഡ്‌

'നാല് വര്‍ഷമായി ആര്‍ച്ചര്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് കളിച്ചത്'

dot image

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമില്‍ നിന്ന് സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിനെ ഒഴിവാക്കണമെന്ന് മുന്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡ്. ജൂലൈ 31ന് ഓവലില്‍ പരമ്പരയിലെ നിര്‍ണായകമായ അവസാന ടെസ്റ്റ് അരങ്ങേറുന്നതിന് മുന്നോടിയായാണ് ബ്രോഡിന്റെ ഞെട്ടിക്കുന്ന നിര്‍ദേശം. തന്റെ അഭിപ്രായത്തിന്റെ കാരണവും ബ്രോഡ് വ്യക്തമാക്കി.

ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്ന ആര്‍ച്ചര്‍ നാല് വര്‍ഷത്തിന് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റുകളാണ് ആര്‍ച്ചര്‍ നേടിയത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ കളിക്കാന്‍ ആര്‍ച്ചറിന് സാധിക്കില്ലെന്നും താരത്തിന്റെ ജോലി ഭാരം കുറക്കണമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനും പരിശീലകന്‍ ബ്രണ്ടന്‍ മക്കെല്ലത്തോടും ആവശ്യപ്പെടുന്നത്. ഇനിയും നാല് വര്‍ഷം കൂടി ആര്‍ച്ചറിനെ നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നും അഞ്ചാം ടെസ്റ്റില്‍ ആർച്ചറിന് വിശ്രമം അനുവദിക്കണമെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു.

'നാല് വര്‍ഷമായി ആര്‍ച്ചര്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് കളിച്ചത്. ഇനിയും അതേ കാര്യം ആവര്‍ത്തിക്കാന്‍ കഴിയില്ല. ഈ പരമ്പരയ്ക്കായാണ് ഇംഗ്ലണ്ട് ആര്‍ച്ചറെ കൊണ്ടുവന്നത്. ഗസ് അറ്റ്കിന്‍സണ്‍ കളിക്കാന്‍ തയ്യാറാണ്. അവന് നിലവില്‍ ജോലിഭാരം ഒരു പ്രശ്നമല്ല. ഗസ് ഒരു മികച്ച ഓപ്ഷനാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന നിലവാരമുള്ള ഗസ് പരമ്പരയില്‍ ഇതുവരെ കളിച്ചിട്ടില്ല,' ബ്രോഡ് സ്‌കൈ സ്പോര്‍ട്സില്‍ പറഞ്ഞു.

Content Highlights: Stuart Broad's stern advice to Stokes, McCullum to put Jofra Archer on bench for 5th Test

dot image
To advertise here,contact us
dot image