19-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇറ്റാലിയന്‍ ഇതിഹാസം ഫ്രാന്‍സിസ്കോ ടോട്ടിയുടെ മകന്‍ ക്രിസ്റ്റ്യന്‍

താരം കഴിഞ്ഞ എട്ടു മാസമായി ഫുട്‍ബോളിൽ നിന്നും വിട്ടു നിന്നിരുന്നു

dot image

ഇറ്റാലിയൻ ഇതിഹാസം ഫ്രാൻസിസ്‌കോ ടോട്ടിയുടെ മകൻ ക്രിസ്റ്റ്യൻ ടോട്ടി തന്റെ 19-ാം വയസിൽ ഫുട്‍ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെ കാരണം ഔദ്യോ​ഗികമായി അറിയിച്ചിട്ടില്ലെങ്കിലും താനൊരു താരപുത്രനാണെന്ന സമ്മർദ്ദം താങ്ങാനാവാത്തതാണ് താരം ഫുട്ബോൾ മതിയാക്കുന്നതിന് കാരണമെന്നാണ് വിദേശ മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്യുന്നത്.

ഇറ്റാലിയൻ ക്ലബ് ഓൽബിയക്ക് വേണ്ടി അവസാനമായി കളിച്ച താരം കഴിഞ്ഞ എട്ടു മാസമായി ഫുട്‍ബോളിൽ നിന്നും വിട്ടു നിന്നിരുന്നു. എഎ​സ് റോ​മ​യി​ലൂ​ടെ ക​രി​യ​ർ തു​ട​ങ്ങി​യ ക്രി​സ്റ്റ്യ​ൻ മതിയായ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നാ​ലാം ഡി​വി​ഷ​നി​ലേ​ക്ക് മാ​റി. ഫോ​ർ​വേ​ഡാ​യ താ​രം കു​റ​ഞ്ഞ കാ​ലം സ്പാ​നി​ഷ് ക്ല​ബാ​യ റ​യോ വ​യ്യേ​കാ​നോ​ക്കു വേ​ണ്ടി​യും ക​ളി​ച്ചി​ട്ടു​ണ്ട്.

Content Highlights: Christian Totti, Son of Italy Legend Francesco Totti, Retires at 19

dot image
To advertise here,contact us
dot image