റൊണാൾഡോയ്ക്കോപ്പം ജാവോ ഫെലിക്‌സും; ചെൽസി താരത്തെ അൽ നസ്ർ സ്വന്തമാക്കി

നേരത്തെ 25 കാരനായ മുന്നേറ്റ താരത്തെ ക്ലബ്ബിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബെൻഫിക്ക ശ്രമിച്ചിരുന്നു.

dot image

ചെൽസി മുന്നേറ്റ താരം ജാവോ ഫെലിക്സിനെ അൽ നാസർ സ്വന്തമാക്കിയതായി റിപ്പോർട്ട്. 44 മില്യൺ പൗണ്ടിനാണ് കരാർ എന്ന് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

നേരത്തെ 25 കാരനായ മുന്നേറ്റ താരത്തെ ക്ലബ്ബിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബെൻഫിക്ക ശ്രമിച്ചിരുന്നു. എന്നാൽ സൗദി പ്രൊ ലീഗ് കിരീടം സ്വന്തമാക്കാൻ പോർച്ചുഗൽ ഇതിഹാസ തരാം ക്രിസ്റ്റാനോ റൊണാൾഡോയ്ക്ക് ഒപ്പം മികച്ച മുന്നേറ്റ താരത്തെ എത്തിക്കാനാണ് സൗദി പ്രൊ ലീഗ് ശ്രമിക്കുന്നത്.കരാറിൽ ഉടൻ താരം ഒപ്പിടുമെന്ന് പ്രമുഖ ഫുട്ബോൾ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്തു

dot image
To advertise here,contact us
dot image