വന്‍ ട്വിസ്റ്റ്! സാവിയുടെ പേരില്‍ മെയില്‍ അയച്ചത് ആ 19കാരന്‍; റിപ്പോര്‍ട്ട്

സാവിയുമായി ചർച്ചകൾ നടന്നിട്ടില്ലെന്ന സ്ഥിരീകരിച്ച് എഐഎഫ്എഫും കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു

dot image

ബാഴ്‌സലോണ ഇതിഹാസം സാവി ഹെർണാണ്ടസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചെന്ന വാര്‍ത്തകള്‍ കായികലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. സാവിയുടെ പ്രതിഫലം താങ്ങാനാകുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അപേക്ഷ നിരസിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന് പിന്നാലെ സാവിയുമായി ചർച്ചകൾ നടന്നിട്ടില്ലെന്ന സ്ഥിരീകരിച്ച് എഐഎഫ്എഫും കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ മുഖ്യപരിശീലകനാകുന്നതിന് വേണ്ടി സാവി അപേക്ഷ നൽകിയെന്ന വാർത്തയിൽ വൻട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. സാവിയുടെ പേരില്‍ എഐഐഎഫ്എഫിന് അപേക്ഷ അയച്ചത് ഇന്ത്യക്കാരനായ ഒരു 19കാരനാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. സാവിയുടെ പേരിലുള്ള വ്യാജ ഇമെയില്‍ ഐഡിയിലൂടെയാണ് 19കാരന്‍ അപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.

[email protected]’ എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷ അയച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് നമന്‍ സൂരി പറഞ്ഞു. വ്യാജ ഇമെയിലിൽ ഫുട്ബോൾ ഫെഡറേഷൻ വീണുപോയെന്നും അവർ വിശദീകരിച്ചു.

“ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചത് സാവിയല്ല. വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് മെയിൽ അയച്ചത് 19 വയസ്സുള്ള ഒരാളായിരുന്നു. ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹത്തിന്റെ സെന്റ് ഫോൾഡറിൽ നിന്നുള്ള ഒരു സ്ക്രീൻ റെക്കോർഡിംഗ് അദ്ദേഹം എനിക്ക് കാണിച്ചുതന്നു. അത് സാവി അയച്ച മെയിലാണെന്ന് എഐഎഫ്എഫ് വിചാരിച്ചിരിക്കാം”, നമന്‍ സൂരി എക്സില്‍ കുറിച്ചു.

Content Highlights: Teenager ‘fools’ AIFF, pretends to be Xavi Hernandez to apply for India’s football coach position

dot image
To advertise here,contact us
dot image