ജമാൽ മുസിയാല ഈസ് ബാക്ക്!; ഡിസംബറോടെ കളിക്കളത്തിലേക്ക് തിരിച്ചെത്തും

ജർമൻ മിഡ്ഫീൽഡർ ജമാൽ മുസിയാലയുടെ പരിക്ക് ഭേദമായി വരുന്നു.

dot image

ക്ലബ് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ പിഎസ്ജിക്കെതിരായ മത്സരത്തിനിടെ ഇടതുകാലിനു ഗുരുതരമായ പരുക്കേറ്റ, ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ ജർമൻ മിഡ്ഫീൽഡർ ജമാൽ മുസിയാലയുടെ പരിക്ക് ഭേദമായി വരുന്നു. താരം ഡിസംബറിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്.

ഇടതുകാൽമുട്ടിന് താഴത്തെ പ്രധാന അസ്ഥി ഒടിഞ്ഞ താരത്തെ വിദഗ്ധ ചികിൽസയ്ക്കു വിധേയനാക്കിയിരുന്നു. പ്രത്യേകം തയാറാക്കിയ ഷൂസും ക്രച്ചസും ഉപയോഗിച്ചാണ് നടക്കുന്നത്. ലഘുവ്യായാമങ്ങൾ ചെയ്യുന്നുണ്ട്. ഒക്ടോബറോടെ പരിശീലനം പുനരാരംഭിക്കുമെന്നും രണ്ട് മാസങ്ങൾക്കുള്ളിൽ കളത്തിൽ 22 കാരൻ കളത്തിൽ തിരിച്ചെത്തുമെന്നും ഫുട്ബോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: jamal Musiala is back!; Will return to the ground by December

dot image
To advertise here,contact us
dot image