
ആഗോള സാംസ്‌കാരിക പ്രസിദ്ധീകരണമായ ദി ഷിഫ്റ്റ് ക്യൂറേറ്റ് ചെയ്ത '90+ വിമന്‍ ഷേപ്പിംഗ് കള്‍ച്ചര്‍' പട്ടികയില്‍ ഇടംനേടി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. വ്യക്തിത്വം കലാപരമായ കഴിവ്, സാംസ്‌കാരിക സ്വാധീനം എന്നിവയിലൂടെ ഭാവി തലമുറയെ രൂപപ്പെടുത്താന്‍ സ്വാധീനമുള്ള സ്ത്രീകളെയാണ് ഈ പട്ടിക അംഗീകരിക്കുന്നത്.
'ദി ലിവ് ലവ് ലാഫ്' ഫൗണ്ടേഷനിലൂടെ സ്ത്രീകളുടെ മാനസിക ആരോഗ്യത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി ദീപിക നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഈ പട്ടികയിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണമായത്. ഗായികയും നടിയുമായ സെലീന ഗോമസ്, ഹോളിവുഡ് താരം ആഞ്ജലീന ജോളി, ഗ്രാമി ജേതാക്കളായ ബില്ലി എലിഷ്, ഒലിവിയ റോഡ്രിഗോ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മോട്ടിവേഷന്‍ സ്പീക്കറാകാന്‍ ദീപിക പദുക്കോണിന് സാധിച്ചിട്ടുണ്ട്.
അതേസമയം,'വാക്ക് ഓഫ് ഫെയിമി'ല്‍ ദീപികയ്ക്ക് ആദരം ലഭിച്ചിരിന്നു. സിനിമ, ടെലിവിഷന്‍, ലൈവ് തിയറ്റര്‍, ലൈവ് പെര്‍മോന്‍സ്, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളില്‍ നിന്നും ആദരിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ദീപികയും ഇടം പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ഒവേഷന്‍ ഹോളിവുഡിന്റെ പ്രഖ്യാപനം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ദീപിക പദുക്കോണ്‍.
കരിയറില്‍ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് ദീപിക പദുക്കോണ്‍. ഈയ്യടുത്താണ് താരം അമ്മയായത്. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഷാരൂഖ് ഖാന്‍ ചിത്രം കിങിലൂടെ ദീപിക ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരുമെന്നാണ് പ്രതീക്ഷ. സിങ്കം എഗെയ്നിലാണ് ദീപിക ഒടുവിലായി അഭിനയിച്ചത്.
Content Highlights: Deepika Padukone named among ‘90+ Women Shaping Culture’ by The Shift