അവസാന മത്സരത്തിൽ ഫുൾഹാമിനെ വീഴ്ത്തി; ചാംപ്യൻസ് ലീ​ഗ് യോ​ഗ്യത നേടി മാഞ്ചസ്റ്റർ സിറ്റി

എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം

dot image

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോൾ സീസണിലെ അവസാന മത്സരത്തിൽ ഫുൾഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ഇക്കായ് ​ഗുണ്ടോ​ഗൻ, എർലിങ് ഹാലണ്ട് എന്നിവർ മാഞ്ചസ്റ്റർ സിറ്റിക്കായി ​ഗോളുകൾ നേടി. നിർണായക വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻസ് ലീ​ഗ് ഫുട്ബോളിന് യോഗ്യതയും നേടി.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായാണ് മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻസ് ലീ​ഗിനുള്ള യോഗ്യത ഉറപ്പിച്ചത്. പോയിന്റ് ടേബിളിലെ ആദ്യ അഞ്ച് സ്ഥാനക്കാർ ഇം​ഗ്ലീഷ് ഫുട്ബോളിൽ നിന്നും യൂറോപ്പ്യൻ ചാംപ്യന്മാരാകാൻ മത്സരിക്കും. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ചാംപ്യന്മാരായ ലിവർപൂൾ, രണ്ടാം സ്ഥാനക്കാരായ ആഴ്സണൽ, നാലാം സ്ഥാനത്തുള്ള ചെൽസി, അഞ്ചാമതുള്ള ന്യൂകാസിൽ യുണൈറ്റഡ് എന്നീ ടീമുകളും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാംപ്യൻസ് ലീ​ഗിന് യോ​ഗ്യത നേടിയത്. ഇവരെ കൂടാതെ യുവേഫ യൂറോപ്പ ലീ​ഗ് വിജയിച്ച ടോട്ടൻഹാമും ഇം​ഗ്ലീഷ് ഫുട്ബോളിൽ നിന്ന് ചാംപ്യൻസ് ലീഗിനെത്തും.

യുവേഫ യൂറോപ്പ ലീ​ഗിലേക്ക് ആസ്റ്റൺ വില്ല, ക്രിസ്റ്റൽ പാലസ് ടീമുകൾ യോ​ഗ്യത നേടി. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനക്കാരായതാണ് ആസ്റ്റൺ വില്ലയുടെ യൂറോപ്പ ലീ​ഗ് യോ​ഗ്യത ഉറപ്പാക്കിയത്. ഇം​ഗ്ലീഷ് എഫ് എ കപ്പ് വിജയമാണ് ക്രിസ്റ്റൽ പാലസിനെ യൂറോപ്പ ലീ​ഗിലേക്ക് യോ​ഗ്യരാക്കിയത്. യുവേഫ കോൺഫറൻസ് ലീ​ഗ് ഫുട്ബോളിന് നോട്ടിങ്ഹാം ഫോറസ്റ്റും യോ​ഗ്യത നേടി. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനക്കാരായതാണ് നോട്ടിങ്ഹാം ഫോറസ്റ്റിന് കോൺഫറൻസ് ലീ​ഗ് യോ​ഗ്യത ഉറപ്പാക്കിയത്.

Content Highlights: Manchester City sealed Champions League qualification after defeating Fulham

dot image
To advertise here,contact us
dot image