2025-26 സീസണിലേക്കുള്ള ക്ലബ് ലൈസൻസ് നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്; അപ്പീൽ നൽകുമെന്ന് മാനേജ്‌മെന്റ്

ഇന്ത്യൻ ഫുട്‍ബോളിൽ 2025-26 സീസണിലേക്കുള്ള ക്ലബ് ലൈസൻസ് നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്.

dot image

ഇന്ത്യൻ ഫുട്‍ബോളിൽ 2025-26 സീസണിലേക്കുള്ള ക്ലബ് ലൈസൻസ് നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് അപേക്ഷ നിരസിക്കപ്പെട്ടത്. പ്രശ്‌നം പരിഹരിക്കാൻ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തുമെന്നും പരിഹാരം കാണുമെന്നും അപ്പീൽ നൽകുമെന്നും ക്ലബ് വ്യക്തമാക്കി. അപേക്ഷ നിരസിക്കപ്പെട്ട ക്ലബുകൾക്ക് ബാധകമായ ലൈസൻസിങ് ചട്ടങ്ങൾ അനുസരിച്ച് അപ്പീൽ നൽകാൻ അവസരമുണ്ട്.

അതേസമയം ബ്ലാസ്റ്റേഴ്സ് അടക്കം ഏഴ് ടീമുകൾക്കാണ് ലൈസൻസ് നഷ്ടമായത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ലൈസൻസ് ലഭിച്ചത് പഞ്ചാബ് എഫ് സിക്ക് മാത്രമാണ്. ചില ഇളവുകളോടെ മുംബൈ സിറ്റി, ജംഷഡ്പൂർ എഫ്‌സി, ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവ, ചെന്നൈയിൻ എഫ്‌സി, ഈസ്റ്റ് ബംഗാൾ തുടങ്ങി ടീമുകൾ ലൈസൻസ് നേടി.

Content Highlights:Blasters lose club license for 2025-26 season; management says it will appeal

dot image
To advertise here,contact us
dot image