കരബാവോ കപ്പ്; മാഞ്ചസ്റ്റര്‍ സിറ്റിക്കും ന്യൂകാസിലിനും തകർപ്പന്‍ വിജയം

സ്വാന്‍സി സിറ്റിയെ വീഴ്ത്തി സിറ്റിയും ടോട്ടനത്തിനെ പരാജയപ്പെടുത്തി ന്യൂകാസിലും കരബാവോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി

കരബാവോ കപ്പ്; മാഞ്ചസ്റ്റര്‍ സിറ്റിക്കും ന്യൂകാസിലിനും തകർപ്പന്‍ വിജയം
dot image

കരബാവോ കപ്പില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ന്യൂകാസില്‍ യുണൈറ്റഡും. സ്വാന്‍സി സിറ്റിയെ വീഴ്ത്തി സിറ്റിയും ടോട്ടനത്തിനെ പരാജയപ്പെടുത്തി ന്യൂകാസിലും കരബാവോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

സ്വാന്‍സി സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. സിറ്റിക്ക് വേണ്ടി ജെറെമി ഡോകു, ഒമര്‍ മര്‍മൂഷ്, റയാന്‍ ചെര്‍ക്കി എന്നിവര്‍ വലകുലുക്കിയപ്പോള്‍ സ്വാന്‍സിക്ക് വേണ്ടി ഗോണ്‍സാലോ ഫ്രാങ്കോ ആശ്വാസഗോള്‍ കണ്ടെത്തി.

മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്ട്‌സ്പറിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ന്യൂകാസില്‍ പരാജയപ്പെടുത്തിയത്. 24-ാം മിനിറ്റില്‍ ഫാബിയാന്‍ ഷാറും 50-ാം മിനിറ്റില്‍ നിക്ക് വോള്‍ട്ടെമേഡും ന്യൂകാസിലിന് വേണ്ടി വലകുലുക്കി.

Content Highlights: Carabao Cup: Newcastle and Manchester City reach quarter-finals

dot image
To advertise here,contact us
dot image