സൂക്ഷ്മാണുക്കൾ ഒളിഞ്ഞിരിക്കുന്നിടങ്ങള്‍ അറിയാം! വൃത്തിയായി കൈകൾ കഴുകിയില്ലെങ്കിൽ!

സോപ്പിട്ട് നന്നായി പതപ്പിച്ച് ഇരുപത് സെക്കന്റെങ്കിലും പരസ്പരം കൈകൾ ഉരച്ച് കഴുകാറുണ്ടോ നിങ്ങൾ?

സൂക്ഷ്മാണുക്കൾ ഒളിഞ്ഞിരിക്കുന്നിടങ്ങള്‍ അറിയാം! വൃത്തിയായി കൈകൾ കഴുകിയില്ലെങ്കിൽ!
dot image

കൈകൾ ശുചിയല്ലെങ്കിൽ അസുഖങ്ങൾ വരുന്ന വഴി അറിയില്ല. നമ്മുടെ കണ്ണുകൾ കൊണ്ട് നേരിട്ട കാണാൻ കഴിയാത്ത പല അണുക്കളും മറഞ്ഞിരിക്കുക കൈകളിൽ ധരിക്കുന്ന വള, വാച്ച്, മോതിരം എന്നിവയിലൊക്കെയാകും. ഇക്കാര്യം പലരും ശ്രദ്ധിക്കപോലുമില്ല. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെറും വെള്ളത്തിൽ കൈകൾ കഴുകി ടേബിളിൽ വന്നിരിക്കുന്നവർ ഏറെ ശ്രദ്ധിക്കണം.

സോപ്പിട്ട് നന്നായി പതപ്പിച്ച് ഇരുപത് സെക്കന്റെങ്കിലും പരസ്പരം കൈകൾ ഉരച്ച് കഴുകാറുണ്ടോ നിങ്ങൾ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ ഇനി ആ ശീലം ആരംഭിക്കേണ്ട സമയമായി എന്ന് ഓർത്തോളു. ടോയ്‌ലെറ്റിൽ പോയി വരുമ്പോഴും നാപ്കിൻ കൈകൊണ്ട് കൈകാര്യം ചെയ്ത ശേഷവുമെല്ലാം കൈകൾ കഴുകിയിരിക്കണം. പുകവലിച്ച ശേഷവും രോഗികളെ പരിചരിക്കുന്നതിന് മുമ്പും ശേഷവുമെല്ലാം ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

കൈകൾ വൃത്തിയാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ മൂക്കിലോ കണ്ണിലോ സ്പർശിക്കാൻ പോലും പാടുള്ളു. സ്ഥിരം നിങ്ങളുടെ കൈയുമായ സമ്പർക്കമുള്ള കമ്പ്യൂട്ടർ കീബോർഡ്, മൗസ്, പേന, പണം എന്നിവയൊന്നും അണുവിമുക്തമല്ലെന്ന ബോധം പലർക്കും ഇല്ലായെന്നതാണ് വാസ്തവം. ഒരേ പ്ലേറ്റിൽ നിന്നും ഭക്ഷണം വാരി കഴിക്കുമ്പോഴും ഹസ്തദാനം ചെയ്യുമ്പോഴുമെല്ലാം അണുക്കൾ കൈകളിലെത്തുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം.

സോപ്പിട്ട് നന്നായി കൈകൾ കഴുകുമ്പോൾ വിരലുകൾക്കിടയിലും നഖങ്ങൾക്ക് കീഴിലും വൃത്തിയാക്കണം. ടാപ്പിലെ വെള്ളമുപയോഗിച്ച് കൈൾ കഴുകാം. എന്നാൽ ചൂടുവെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ പെട്ടെന്ന് കൈകള്‍ അണുവിമുക്തമാകും. ഏത് വെള്ളമുപയോഗിച്ചാലും അവസാനം വൃത്തിയുള്ള കോട്ടൻ തുണി ഉപയോഗിച്ച് കൈൾ ഒപ്പിയെടുക്കാനും സമയം കണ്ടെത്തണം. പലരും ഇട്ടിരിക്കുന്ന ഡ്രസിലോ, തലയുണക്കുന്ന തോർത്തിലോ ഒക്കെ നനഞ്ഞ കൈ തുടയ്ക്കുന്ന ശീലമുള്ളവരാകാം. ആ ശീലവും അവസാനിപ്പിക്കുക. സോപ്പില്ലെങ്കിൽ ലിക്വിഡ് സോപ്പ് ഉപയോഗിച്ചും കൈകള്‍ നന്നായി കഴുകാം.


Content Highlights: Let's know proper way of washing hands

dot image
To advertise here,contact us
dot image