തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി ജയ്‌സ്വാൾ; ; ന്യൂസിലൻഡ് എക്കെതിരെ ഇന്ത്യ എ മികച്ച നിലയിൽ

ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ 138 പന്തിൽ 102 റൺസ് നേടി ജയ്‌സ്വാൾ .

തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി ജയ്‌സ്വാൾ; ; ന്യൂസിലൻഡ് എക്കെതിരെ ഇന്ത്യ എ മികച്ച നിലയിൽ
dot image

ന്യൂസിലൻഡ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ 138 പന്തിൽ 102 റൺസ് നേടി ജയ്‌സ്വാൾ . തുടർച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയാണ് ഫോമിലേക്ക് മടങ്ങിയെത്തിയത്. നേരത്തെ ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടന്ന രണ്ടാം മത്സരത്തിൽ പുറത്താകാതെ ജയ്‌സ്വാൾ 155 റൺസ് നേടിയിരുന്നു.

മഴ തടസപ്പെടുത്തിയ ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ എ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എന്ന ശക്തമായ നിലയിലാണ്. 77 റൺസോടെ സായ് സുദർശനും 12 റണ്‍സോടെ ക്യാപ്റ്റൻ ധ്രുവ് ജുറെലുമാണ് ക്രീസില്‍. ജയ്സ്വാളിന് പുറമെ 15 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ആഭ്യന്തര ടൂർണമെന്‍റുകളിലും നിറം മങ്ങിയ ജയ്‌സ്വാൾ ഫോമിലേക്ക് തിരിച്ചെത്തിയത് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്.

ന്യൂസിലൻഡ് എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ 17, 5 എന്നിങ്ങനെയും രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ പൂജ്യത്തിനും ജയ്സ്വാള്‍ പുറത്തായിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിൽ 155 റൺസ് നേടി തിരിച്ചു വന്നു. ഇപ്പോഴിതാ മറ്റൊരു സെഞ്ച്വറി പ്രകടനവും.


content highlights: yashasvi jaiswal back to back century india a vs new zealand a

dot image
To advertise here,contact us
dot image