

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20 മത്സരത്തിലും യുവതാരം വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയ ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര രംഗത്ത്. പരിക്കില്‍ നിന്ന് മുക്തനായി ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയതോടെയാണ് വൈഭവിന് സ്ഥാനം നഷ്ടമായത്.
പരിക്കേല്‍ക്കുന്ന താരങ്ങള്‍ക്ക് പകരക്കാരനായി മാത്രമാണോ യുവതാരത്തെ ടീം കാണുന്നതെന്ന് ചോപ്ര ചോദിച്ചു. ടീമില്‍ സ്ഥിരമായി അവസരം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ താരത്തെ നാട്ടിലേക്ക് തിരികെ അയച്ച് രഞ്ജി ട്രോഫി പോലുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളില്‍ കളിപ്പിക്കുകയാണ് വേണ്ടതെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.
ഗ്രൗണ്ടിലിറങ്ങി കളിക്കുന്നതിലൂടെ മാത്രമേ വൈഭവിന് മത്സരപരിചയം നേടാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇഷാന്‍ കിഷന് പരിക്കേറ്റതിനെ തുടര്‍ന്നാണ് രണ്ടും മൂന്നും ടി20 മത്സരങ്ങളില്‍ വൈഭവിന് അവസരം ലഭിച്ചത്. ഈ രണ്ട് ഇന്നിങ്‌സുകളിലായി യഥാക്രമം 4, 45 എന്നിങ്ങനെ റണ്‍സ് നേടാന്‍ താരത്തിനായി. മൂന്നാം ടി20യില്‍ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തിട്ടും നാലാം മത്സരത്തിലും അഞ്ചാം മത്സരത്തിലും താരത്തെ തഴയുകയായിരുന്നു.
അതേസമയം, പരിക്കില്‍ നിന്ന് തിരിച്ചെത്തിയ ഇഷാന്‍ കിഷന് നാലാം മത്സരത്തില്‍ തിളങ്ങിയില്ല എങ്കിലും അഞ്ചാം മത്സരത്തിൽ ഫോമിലേക്ക് തിരിച്ചെത്തി. 32 പന്തിൽ അഞ്ച് വീതം സിക്‌സറും ഫോറുകളൂം അടക്കം 61 റൺസാണ് നേടിയത്.
content highlights: akash chopra criticizes vaibhav suryavanshi selection statement