ഇഷാനും ശ്രേയസിനും ഫിഫ്റ്റി; കിവീസിനെതിരെ ഇന്ത്യയ്ക്ക് മാന്യമായ ടോട്ടൽ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 191 റൺസെടുത്തത്.

ഇഷാനും ശ്രേയസിനും ഫിഫ്റ്റി;  കിവീസിനെതിരെ ഇന്ത്യയ്ക്ക് മാന്യമായ ടോട്ടൽ
dot image

ടി20 പരമ്പരയിലെ അഞ്ചാമത്തെ യും മത്സരത്തിൽ ന്യൂസീലൻഡിനെതിരെ 191 റൺസിന്റെ ടോട്ടലുമായി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 191 റൺസെടുത്തത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്‌ക്കെതിരേ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത കിവീസ് ഇന്ത്യൻ ബാറ്റർമാരെ പൂട്ടി. നാല് ഓവറിൽ വെറും 19 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ആദം മിൽനെയാണ് കിവീസ് ബൗളർമാരിൽ തിളങ്ങിയത്. ബ്ലെയർ ടിക്‌നറും തേഷൻ സ്മിത്തും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ പരമ്പരയിൽ ആദ്യമായി ടോസ് ജയിച്ച് ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ വെടിക്കെട്ട് താരം അഭിഷേക് ശർമയെ (1) ആദം മിൽനെ മടക്കി. നിലയുറപ്പിക്കാൻ പാടുപെട്ട സഞ്ജു സാംസൺ നാലാം ഓവറിൽ വീണു. 10 പന്തുകൾ നേരിട്ട് നാലു റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

തുടർന്ന് മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷൻ - ശ്രേയസ് സഖ്യമാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 43 പന്തിൽ നിന്ന് ഇരുവരും 93 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 32 പന്തിൽ നിന്ന് അഞ്ചു വീതം സിക്‌സും ഫോറുമടക്കം 61 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ശ്രേയസ് 23 പന്തിൽ നിന്ന് നാലു സിക്‌സും മൂന്ന് ഫോറുമടക്കം 50 റൺസെടുത്തു.

പിന്നീടെത്തിയ തിലക് വർമയ്ക്ക് ആറു റൺസേ നേടാനായുള്ളൂ. അവസാന ഓവറുകളിൽ നമൻ ധീറും നിതീഷ് കുമാർ റെഡ്ഡിയും പുറത്തെടുത്ത പ്രകടനമാണ് ഇന്ത്യൻ സ്‌കോർ 191 എത്തിച്ചത്. നമൻ ധീർ 23 പന്തിൽ നിന്ന് 33 റൺസും നിതീഷ് 17 പന്തിൽ നിന്ന് 22 റൺസും നേടി.

content highlights: india vs new zealand ishan kishan shreyas iyer half centuries match update

dot image
To advertise here,contact us
dot image