സഞ്ജു IN ; വൈഭവ് OUT; വിൻഡീസിനെതിരായ ആദ്യ ടി 20 യ്ക്കുള്ള ടീമിനെ നിർദേശിച്ച് പുജാര

ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര

സഞ്ജു IN ; വൈഭവ് OUT; വിൻഡീസിനെതിരായ ആദ്യ ടി 20 യ്ക്കുള്ള ടീമിനെ നിർദേശിച്ച് പുജാര
dot image

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ഏഷ്യൻ ഗെയിംസ് സ്വർണനേട്ടത്തിൽ ഇന്ത്യയുടെ ഓപ്പണറായി തിളങ്ങിയ മലയാളി താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയതാണ് പൂജാരയുടെ പ്ലേയിംഗ് ഇലവനിലെ പ്രധാന മാറ്റം. വൈഭവിനു പകരം സഞ്ജു സാംസണെ അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണിംഗിൽ പരീക്ഷിക്കാനാണ് പൂജാര നിർദ്ദേശിക്കുന്നത്.

മൂന്നാം നമ്പറിൽ തകർപ്പൻ ഫോമിലുള്ള ഇഷാൻ കിഷനെയും നാലാമതായി ക്യാപ്റ്റൻ ശ്രേയസ് അയ്യരെയുമാണ് പൂജാര ഉൾപ്പെടുത്തിയത്. തിലക് വർമ്മ അഞ്ചാമനായും ഓൾറൗണ്ടർ ശിവം ദുബെ ആറാമനായും ബാറ്റ് ചെയ്യും. പേസ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഏഴാമനായും സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേലിനെ എട്ടാമനായും ഉൾപ്പെടുത്തിയ പൂജാര, കുൽദീപ് യാദവിനെ രണ്ടാമത്തെ സ്പിന്നറായി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ് എന്നിവരെയാണ് പേസർമാരായി തിരഞ്ഞെടുത്തത്.

ചേതേശ്വർ പൂജാര തിരഞ്ഞെടുത്ത ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്.

content highlights:

dot image
To advertise here,contact us
dot image