ഒരു മാസത്തിനുള്ളില്‍ 3 നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ ആരംഭിച്ച് ഇന്ത്യന്‍ സിനിമാ കമ്പനി

ബേബി ജീന്‍ നായകനാകുന്ന 'അക്ഷരംപ്രതി' പുതിയ ചിത്രം

ഒരു മാസത്തിനുള്ളില്‍ 3 നവാഗത സംവിധായകരുടെ ചിത്രങ്ങള്‍ ആരംഭിച്ച് ഇന്ത്യന്‍ സിനിമാ കമ്പനി
dot image

ഒരു മാസത്തിനുള്ളില്‍ 3 ചിത്രങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചു കൊണ്ട് മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി ഇന്ത്യന്‍ സിനിമാ കമ്പനി. ടിപ്പുഷാന്‍ വി.ഇ, ഷിയാസ് ഹസന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സിനിമാ കമ്പനി 3 പുതുമുഖ സംവിധായകര്‍ക്ക് ആണ് ഒരേസമയം തങ്ങളുടെ 3 ചിത്രങ്ങളിലൂടെ അവസരം നല്‍കിയിരിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന രേഷ്മ ശിവകുമാര്‍ ഒരുക്കുന്ന ഇന്ത്യന്‍ സിനിമാ കമ്പനിയുടെ പ്രൊഡക്ഷന്‍ നമ്പര്‍ 5 ആണ് ഏറ്റവും പുതിയതായി പ്രഖ്യാപിച്ചത്. 'അക്ഷരംപ്രതി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബേബി ജീന്‍ ആണ് നായകനായി എത്തുന്നത്. ബേബി ജീന്‍ ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റ് താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

വ്യത്യസ്തമായ പ്രേമേയങ്ങള്‍ അവതരിപ്പിക്കുന്ന, പുതുമുഖ സംവിധായകര്‍ ഒരുക്കുന്ന 3 ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. നവാഗതനായ ജിതേഷ് എസ് റാം ഒരുക്കുന്ന ഇന്ത്യന്‍ സിനിമാ കമ്പനിയുടെ പ്രൊഡക്ഷന്‍ നമ്പര്‍ 3, ഗിരീഷ് എ ഡിയുടെ ചീഫ് അസോസിയേറ്റ് ആയിരുന്ന രോഹിത് ചന്ദ്രശേഖര്‍ ഒരുക്കുന്ന പ്രൊഡക്ഷന്‍ നമ്പര്‍ 4 എന്നിവയും അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്.

ജിതേഷ് റാം ഒരുക്കുന്ന ഷറഫുദ്ദീന്‍ നായകനായ ഫാമിലി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ അലന്‍ ബിന്‍ സിറാജും പ്രധാന വേഷത്തിലെത്തുന്നു. മൈസൂരില്‍ ആരംഭിച്ച ചിത്രം ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണിപ്പോള്‍. പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു പ്രണയ കഥയാണ് രോഹിത് ചന്ദ്രശേഖര്‍ ഒരുക്കുന്ന ചിത്രം പറയുന്നത്. കിരണ്‍ കെ എസ് ആണ് ഈ ചിത്രം രചിച്ചത്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത, പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ചിത്രമായ 'നരിവേട്ട' നിര്‍മ്മിച്ച് കൊണ്ടാണ് ഇന്ത്യന്‍ സിനിമാ കമ്പനി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 'നരിവേട്ട'യ്ക്ക് ശേഷം, പ്രതിഭാധനരായ നവാഗതരെ മലയാള സിനിമയില്‍ അവതരിപ്പിച്ചു കൊണ്ട് കൂടുതല്‍ മികച്ച ചിത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സിനിമാ കമ്പനി. പിആര്‍ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Indian Cinema Company has launched films by three debutant directors within a single month. 'Aksharamprathi', starring Baby Jean, is the new film.

dot image
To advertise here,contact us
dot image