സമര കലുഷിതമായി രാജ്യ തലസ്ഥാനം; ഗ്യാനേഷിൻ്റെ രാജി ആവശ്യപ്പെട്ട് AISA -AISF പ്രതിഷേധം; നേഹ ബോറ കസ്റ്റഡിയിൽ

നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സമര കലുഷിതമായി രാജ്യ തലസ്ഥാനം; ഗ്യാനേഷിൻ്റെ രാജി ആവശ്യപ്പെട്ട് AISA -AISF പ്രതിഷേധം; നേഹ ബോറ കസ്റ്റഡിയിൽ
dot image

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഐസ-എഐഎസ്എഫ് പ്രതിഷേധം. ഐസ നേതാവ് നേഹ ബോറയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയായിരുന്നു വിന്യസിച്ചത്. ഇതിന് പുറമേ കേന്ദ്ര സേനയേയും വിന്യസിച്ചിരുന്നു. പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധിച്ചു. ഇതിന് പിന്നാലെ പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. ഇതിനിടെ നേഹ ബോറയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ പ്രവർത്തകർ നേഹയെ കയറ്റിയ വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നേരത്തേ ഐസയുടെ നേതൃത്വത്തിൽ സിറ്റിസൺ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇന്ത്യ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്കായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. ഐസ പ്രവർത്തകരെ അടക്കം പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിൽ എടുത്തത്. സംഘർഷത്തിനിടെ ഒരു മാധ്യമപ്രവർത്തകൻ്റെ ക്യാമറ തകർത്ത സംഭവവുമുണ്ടായി.

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന മുദ്രാവാക്യം ഉന്നയിച്ച് പ്രവര്‍ത്തകരിൽ ചിലര്‍ പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടപടി ശക്തമാക്കി. ഇതോടെ പ്രവർത്തകർ റോഡിലിരുന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്നും അത് സംരക്ഷിക്കാനായി എത്ര തവണ വേണമെങ്കിലും അറസ്റ്റ് വരിക്കുമെന്നും ചിലർ പ്രതികരിച്ചു.

അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സിജെപി പ്രതിഷേധിച്ചു. സിജെപി നേതാവ് സൗരവ് ദാസ്, ബൃന്ദ കാരാട്ട്, ഐഷി ഷോഷ് എന്നിവരും പ്രതിഷേധത്തിനെത്തി. പാര്‍ലമെന്റ് സ്ട്രീറ്റിലെ പൊലീസ് സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ ക്രൈം ബ്രാഞ്ച് കൈമാറിയെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് വിവരം. ലൈംഗികാതിക്രമത്തിന്റെ തെളിവുകള്‍ നല്‍കാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് നേതാക്കള്‍ പറയുന്നു. പൊലീസുമായുള്ള ചര്‍ച്ചപരാജയപ്പെട്ടതോടെ ഡല്‍ഹി പൊലീസിലെ എസിപിക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധിക്കുന്നത്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഓണ്‍ലൈന്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായതെന്നാണ് ആരോപണം. രണ്ട് ഓണ്‍ലൈന്‍ വനിതാ മാധ്യമപ്രവര്‍ത്തകരാണ് പരാതി നല്‍കിയത്.

Content Highlights: Tension was reported during AISA’s Citizens March in Delhi, where police intervened against protesters. Women activists were also among those reportedly dragged away by the Delhi Police during the protest.

dot image
To advertise here,contact us
dot image