അച്ഛന്റെ സിനിമകൾ മാത്രമല്ല, അജിത് ചിത്രവും FDFS കണ്ടിട്ടുണ്ട്! തുറന്നുപറഞ്ഞ് വിജയിയുടെ മകൻ

"ജീവിതകാലം മുഴുവൻ മത്സരിക്കേണ്ടതില്ല": തലയ്ക്കും ദളപതിക്കും പിന്തുണയുമായി ജേസൺ സഞ്ജയ്

അച്ഛന്റെ സിനിമകൾ മാത്രമല്ല, അജിത് ചിത്രവും FDFS കണ്ടിട്ടുണ്ട്! തുറന്നുപറഞ്ഞ് വിജയിയുടെ മകൻ
dot image

തമിഴ് സിനിമയിലെ ദളപതി-തല പോര് ആരാധകർക്ക് എന്നും ആവേശമാണ്. ബോക്സ് ഓഫീസിലെ ഇരുവരുടെയും മത്സരത്തെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് വിജയിയുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ്. അജിത് ചിത്രത്തിന്റെ ആദ്യദിന ഷോ കണ്ട അനുഭവവും, തീയേറ്ററിലെയും കൂട്ടുകാർക്കിടയിലെയും രസകരമായ ഓർമ്മകളും പങ്കുവെച്ച ജേസൺ, ഇരു താരങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തെക്കുറിച്ചും വ്യക്തമാക്കി.

'കുട്ടിക്കാലം മുതലേ നമ്മൾ അവരെ കണ്ടാണ് വളർന്നത്, തലയും ദളപതിയും. അന്ന് രണ്ട് പേരും സിനിമയിൽ ഉണ്ടായിരുന്നപ്പോൾ ഇരുവരും തമ്മിൽ ആരോ​ഗ്യകരമായ മത്സരമായിരുന്നു ഉണ്ടായിരുന്നത്. അത് ഇരുവരെയും പ്രചോദിപ്പിച്ചു. നിങ്ങൾ ഇങ്ങനെയൊരു സിനിമ നൽകിയാൽ, ഞാൻ മറ്റൊരു തരത്തിലുള്ള സിനിമ നൽകും.

നിങ്ങൾ 100 ദിവസം വിജയിച്ച സിനിമ നൽകിയാൽ, ഞാനും 100 ദിവസം വിജയിക്കുന്ന സിനിമ നൽകും. അതൊരു ആരോഗ്യകരമായ മത്സരമായിരുന്നു. ഇപ്പോൾ ദളപതി സിനിമ വിട്ട് വേറൊരു റോളിലേക്ക് കടന്നിരിക്കുകയാണ്. അജിത് സാറും മറ്റൊരു മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് അവർക്ക് തമ്മിൽ മത്സരിക്കാനൊന്നും സമയമില്ല. ജീവിതകാലം മുഴുവൻ ഇങ്ങനെ മത്സരിച്ചു കൊണ്ടിരിക്കേണ്ട കാര്യവുമില്ലല്ലോ.

ഇപ്പോൾ അവർ രണ്ടു പേരും ഒന്നാണ്. അത്രയേ ഉള്ളൂ. അങ്ങനെ തന്നെ പോയാൽ മതി. ഭാവിയിലും ഇത്തരത്തിലുള്ള ആരോ​ഗ്യകരമായ മത്സരങ്ങൾ സിനിമയിൽ ഉണ്ടാകണമെന്നാണ് ആ​ഗ്രഹം".- ജേസൺ പറഞ്ഞു. അജിത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട സിനിമ ഏതാണെന്നും ജേസൺ പറഞ്ഞു. "ആരംഭം' ആണ് അങ്ങനെ കണ്ടത്. അത് വുഡ്‌ലാൻഡ്സ് തിയറ്ററിൽ ആണ് കണ്ടത്. അജിത് സാറിന്റെ ഞാനാദ്യം കണ്ട എഫ്ഡിഎഫ്എസ് അതായിരുന്നു.

നല്ല രസമായിരുന്നു. ചെറുപ്പം മുതൽ അച്ഛന്റെ സിനിമകൾ ആദ്യ ദിനം ആദ്യ ഷോ കാണാറുണ്ടായിരുന്നു. എന്റെ കൂട്ടുകാർക്കിടയിലും അജിത്- വിജയ് ഫാൻ പോര് ഉണ്ടായിരുന്നു. ഞാൻ അവരുടെ അടുത്തേക്ക് വരുമ്പോൾ അവർ പിന്നെ ഒന്നും മിണ്ടില്ല. എന്നെ സങ്കടപ്പെടുത്തണ്ട എന്ന് വിചാരിച്ച് അവർ ഒന്നും പറയില്ല; ജേസൺ സഞ്ജയ് പറഞ്ഞു.

Content Highlights:  Jason says the healthy competition between Vijay and Ajith is a positive aspect of Tamil cinema and should continue. He discusses the dynamic between the two leading actors and its significance within the film industry.

dot image
To advertise here,contact us
dot image