

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ഇന്ത്യന്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ചു. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന 15-ാമത്തെ ഇന്ത്യന്‍ താരമാണ് രാഹുല്‍. മൂന്നാം ഏകദിനത്തില്‍, ഇന്ത്യ തകര്‍ച്ച നേരിടുന്ന സമയത്താണ് രാഹുല്‍ ക്രീസിലെത്തിയത്. രോഹിത് ശര്‍മ്മയുടെയും ഋതുരാജ് ഗെയ്ക്വാദിന്റെയും അര്‍ധസെഞ്ചുറികള്‍ക്ക് ശേഷം, വെറും 80 പന്തില്‍ നിന്ന് രാഹുല്‍ തന്റെ ഒമ്പതാം ഏകദിന സെഞ്ചുറി തികച്ചു. 148-ലധികം സ്‌ട്രൈക്ക് റേറ്റില്‍ 10 ഫോറുകളും 6 സിക്‌സറുകളും അടക്കം 87 പന്തില്‍ 129* റണ്‍സുമായി അദ്ദേഹം പുറത്താകാതെ നിന്നു.
ഇതുവരെ 243 മത്സരങ്ങളിലെ 281 ഇന്നിംഗ്‌സുകളില്‍ നിന്നായി 41.03 ശരാശരിയില്‍ 23 സെഞ്ചുറികളും 63 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 10,094 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. ഏകദിനത്തില്‍, 101 മത്സരങ്ങളിലെ ഇന്നിംഗ്‌സുകളില്‍ നിന്നായി 51.31 ശരാശരിയിലും 92-ലധികം സ്‌ട്രൈക്ക് റേറ്റിലും 9 സെഞ്ചുറികളും 20 അര്‍ദ്ധസെഞ്ചുറികളും അടക്കം 3,541 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. 129* റണ്‍സാണ് അദ്ദേഹത്തിന്റെ മികച്ച സ്‌കോര്‍.
ടെസ്റ്റ് ക്രിക്കറ്റില്‍, 70 മത്സരങ്ങളിലെ 122 ഇന്നിംഗ്‌സുകളില്‍ നിന്ന് 36.64 ശരാശരിയില്‍ 12 സെഞ്ചുറികളും 21 അര്‍ദ്ധസെഞ്ചുറികളും അടക്കം 4,288 റണ്‍സാണ് സമ്പാദ്യം; ഉയര്‍ന്ന സ്‌കോര്‍ 199. ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍, 72 മത്സരങ്ങളിലെ 68 ഇന്നിംഗ്‌സുകളില്‍ നിന്ന് 37.75 ശരാശരിയിലും 139-ലധികം സ്‌ട്രൈക്ക് റേറ്റിലും 2 സെഞ്ചുറികളും 22 അര്‍ദ്ധസെഞ്ചുറികളും അടക്കം 2,265 റണ്‍സ് നേടിയിട്ടുണ്ട്; ഉയര്‍ന്ന സ്‌കോര്‍ 110*.
അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങി ഒരു ഇന്ത്യന്‍ താരം നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. ഓസ്‌ട്രേലിയയ്ക്കെതിരെ യുവരാജ് സിംഗ് നേടിയ 139 റണ്‍സും (സിഡ്‌നി, 2004), ഇംഗ്ലണ്ടിനെതിരെ എം.എസ്. ധോണി നേടിയ 134 റണ്‍സുമാണ് (കട്ടക്ക്, 2017) ഇതിന് മുന്‍പിലുള്ളത്. ഈവര്‍ഷം ഏകദിനത്തില്‍, 10 മത്സരങ്ങളിലെ 8 ഇന്നിംഗ്‌സുകളില്‍ നിന്നായി 80.75 ശരാശരിയിലും 136.28 സ്‌ട്രൈക്ക് റേറ്റിലും 2 സെഞ്ചുറികള്‍ അടക്കം 323 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്.
content highlights: KL Rahul Completes 10,000 Runs in International Cricket