'കടല വിൽക്കാനാണോ ഇംഗ്ലണ്ടിൽ പോയത്'; ബാബറിനെ വിമർശിച്ച് വസീം അക്രം

ബാബർ അസമിനെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങളുമായി ഇതിഹാസ പേസർ വസിം അക്രം.

'കടല വിൽക്കാനാണോ ഇംഗ്ലണ്ടിൽ പോയത്'; ബാബറിനെ വിമർശിച്ച് വസീം അക്രം
dot image

പാകിസ്താൻ ടെസ്റ്റ് നായകൻ ബാബർ അസമിനെതിരെ കടുത്ത ഭാഷയിൽ വിമർശനങ്ങളുമായി ഇതിഹാസ പേസർ വസിം അക്രം.

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-0ത്തിന് അടിയറവ് വയ്ക്കേണ്ടി വന്നതിന് പിന്നാലെയാണിത്. പരമ്പരയ്ക്കിടെ 7 താരങ്ങളേയും ഹെഡ് കോച്ച് സർഫറാസ് അഹമദ്, ബൗളിങ് കോച്ച് ഉമർ ​ഗുൽ എന്നിവരേയും നാട്ടിലേക്ക് മടക്കിയ അയയ്ക്കുകയും പകരം വൈറ്റ് ബോൾ കോച്ച് മൈക്ക് ഹെസ്സൻ, ആഷ്ലി നോഫ്ക എന്നിവരെ പുതിയ പരീശീകനായി നിയമിക്കുകയും ചെയ്തിരുന്നു.

അവസാന ടെസ്റ്റിൽ ടോസിന്റെ സമയത്ത് ബാബറിനോട് ടീമിലെ ഈ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ബാബർ അസമിന്റെ മറുപടി. ഈ മറുപടിയാണ് വസീം അക്രത്തെ ചൊടിപ്പിച്ചത്. ഒരു ലൈവ് പരിപാടിയിൽ വഖാർ യൂനുസുമായി സംസാരിക്കുന്നതിനിടെ അക്രം കടുത്ത ഭാഷയാണ് പ്രയോ​ഗിച്ചത്. ചുറ്റും നടക്കുന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ആളാണ് ക്യാപ്റ്റനെങ്കിൽ ആ ടീമിന് എന്തോ വലിയ കുഴപ്പമുണ്ടെന്നു പറയേണ്ടി വരും. ക്യാപ്റ്റൻ ടീമിനൊപ്പം ഉറച്ചു നിൽക്കുന്നില്ലെങ്കിൽ കളിക്കാരുടെ ആത്മവിശ്വാസം മുഴുവൻ ചോരുമെന്നും അക്രം പറയുന്നു.

'എനിക്ക് ഒന്നും അറിയില്ല എന്നാണ് ബാബർ പറഞ്ഞത്. ഒന്നും അറിയില്ലെങ്കിൽ പിന്നെ അദ്ദേഹം എന്താണ് ചെയ്യുന്നത്. ഇം​ഗ്ലണ്ടിൽ കപ്പലണ്ടി വിൽക്കാൻ വന്നതാണോ. ഒരു വ്യക്തിയെന്ന നിലയിലും ഒരു കളിക്കാരനെന്ന നിലയിലും ഞാൻ വിശ്വസിക്കുന്നത് നിങ്ങളുടെ ക്യാപ്റ്റൻ നിങ്ങൾക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ ഒരു താരവും മികച്ച പ്രകടനം പുറത്തെടുക്കില്ല എന്നാണ്. അക്രം കൂട്ടിച്ചേർത്തു.

content highlights: wasim akram slams babar azam england tour performance

dot image
To advertise here,contact us
dot image