സഹീർ ഖാന് വിസിൽ പോട്; CSK കോച്ചായി മുൻ ഇന്ത്യൻ പേസർ

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ നിയമിച്ചു

സഹീർ ഖാന് വിസിൽ പോട്; CSK കോച്ചായി മുൻ ഇന്ത്യൻ പേസർ
dot image

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ നിയമിച്ചു. നീണ്ട 18 വർഷം സി എസ് കെ യുടെ പരിശീലക സ്ഥാനത്തുണ്ടായിരുന്ന സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് സഹീർ ഖാനെ പുതിയ പരിശീലകനായി നിയമിച്ചത്.

2009 മുതൽ 2026 വരെ സി‌എസ്‌കെയുടെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ച ഫ്ലെമിംഗ് അഞ്ച് ഐ പി എൽ കിരീടവും രണ്ട് ചാമ്പ്യൻസ് ട്രോഫിയും നേടികൊടുത്തിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് സീസണിൽ ടീം തകർച്ചയിലേക്ക് പോയി. ഇതോടെയാണ് കിവി പരിശീലകനിൽ നിന്ന് മാറി ചിന്തിക്കാൻ മാനേജ്‌മെന്റ് ഒരുങ്ങിയത്.

2025 സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായിരുന്നു സഹീർ. പക്ഷേ ഒരു വർഷത്തിനുശേഷം അദ്ദേഹം സ്ഥാനം രാജിവച്ചു. 48 വയസ്സുള്ള സഹീർ ഇന്ത്യയ്ക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളും കളിച്ചു. 2011 ലെ ഇന്ത്യ കിരീടം ചൂടിയ ലോകകപ്പിൽ 21 വിക്കറ്റുകൾ വീഴ്ത്തി താരം റെക്കോർഡിട്ടിരുന്നു.

content highlights:

dot image
To advertise here,contact us
dot image