നാലാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യന്‍ സിനിമാ കമ്പനി; ചിത്രമൊരുക്കുന്നത് രോഹിത് ചന്ദ്രശേഖര്‍

'നരിവേട്ട'യ്ക്ക് ശേഷം ഒന്നിലധികം ചിത്രങ്ങളുമായി ഇന്ത്യന്‍ സിനിമാ കമ്പനി

നാലാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യന്‍ സിനിമാ കമ്പനി; ചിത്രമൊരുക്കുന്നത് രോഹിത് ചന്ദ്രശേഖര്‍
dot image

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട'യ്ക്ക് ശേഷം ഒന്നിലധികം ചിത്രങ്ങളുമായി ഇന്ത്യന്‍ സിനിമാ കമ്പനി. ടിപ്പുഷാന്‍ വി.ഇ, ഷിയാസ് ഹസന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ സിനിമാ കമ്പനിയുടെ പ്രൊഡക്ഷന്‍ നമ്പര്‍ 4ന്റെ പൂജാ ചടങ്ങുകള്‍ നടന്നു. കിരണ്‍ കെ എസ് ആണ് ചിത്രം രചിച്ചത്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത പൂജ ചടങ്ങില്‍, പ്രശസ്ത സംവിധായകരായ ഗിരീഷ് എ ഡി, ഡൊമിനിക് അരുണ്‍ എന്നിവരും ഭാഗമായിരുന്നു. ഗിരീഷ് എ ഡി ആദ്യ ക്ലാപ് നല്‍കിയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.

താരനിര, സാങ്കേതിക നിര ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും. നരിവേട്ട'യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമാ കമ്പനി നിര്‍മ്മിക്കുന്നത്. അടുത്തിടെയാണ് ഇന്ത്യന്‍ സിനിമാ കമ്പനിയുടെ പ്രൊഡക്ഷന്‍ നമ്പര്‍ 3, മൈസൂരില്‍ ചിത്രീകരണം ആരംഭിച്ചത്. ഷറഫുദ്ദീന്‍, അലന്‍ ബിന്‍ സിറാജ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ഈ ഫാമിലി എന്റര്‍ടെയിനര്‍ ഒരുക്കുന്നത് ജിതേഷ് എസ് റാം ആണ്.

പുതുമുഖങ്ങള്‍ക്ക് ഉള്‍പ്പെടെ പ്രാധാന്യം നല്‍കുന്ന മറ്റു പ്രോജക്ടുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സിനിമാ കമ്പനി ആരംഭിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ 'നരിവേട്ട' മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയതോടെ, കൂടുതല്‍ മികവുറ്റ ചിത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സിനിമാ കമ്പനി. അത്‌കൊണ്ട് തന്നെ ഈ ബാനറിന് കീഴില്‍ ഒരേ സമയം മൂന്നോളം ചിത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

ഛായാഗ്രഹണം : ദീപക് ഡി മേനോന്‍, എഡിറ്റര്‍ : ആകാശ് ജോസഫ്, സംഗീതം: ബിബിന്‍ അശോക്, ആര്‍ട്ട് : ഔസേപ്പ് ജോണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : പ്രണവ് പറശ്ശിനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ആന്റണി തോമസ്, പിആര്‍ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Indian Cinema Company launches its fourth film; Rohit Chandrasekhar is helming the project. Following 'Narivetta', Indian Cinema Company is set to produce multiple films.

dot image
To advertise here,contact us
dot image