ഏഷ്യൻ ഗെയിംസ് ;ക്വാർട്ടർ ഫൈനലിൽ ജപ്പാനെ തകർത്തു; ഇന്ത്യൻ വനിതകൾ സെമിയിൽ

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ സെമി ഫൈനലിൽ

ഏഷ്യൻ ഗെയിംസ് ;ക്വാർട്ടർ ഫൈനലിൽ ജപ്പാനെ തകർത്തു; ഇന്ത്യൻ വനിതകൾ സെമിയിൽ
dot image

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ജപ്പാനെ എട്ട് വിക്കറ്റിന് തകർത്താണ് സെമി പ്രവേശം.

ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ 57 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റ് നേടിയ ശ്രീ ചരണിയും രണ്ട് വിക്കറ്റ് നേടിയ ഷെഫാലി വർമയുമാണ് ജപ്പാനെ തകർത്തത്.

മറുപടി ബാറ്റിങ്ങിൽ വെറും അഞ്ചോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ഷെഫാലി വർമ 40 റൺസുമായും റിച്ച ഘോഷ് 12 റൺസുമായും പുറത്താകാതെ നിന്നു.

content highlights: asian games 2026 indian women team beat japan reach semi finals

dot image
To advertise here,contact us
dot image