'വൈഭവും ഞാനും ടീം മേറ്റ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; തുറന്നുപറഞ്ഞ് സഞ്ജു

വൈഭവ് സൂര്യവംശിയുമായി നടക്കുന്ന മത്സരത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മൗനം വെടിഞ്ഞ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍.

'വൈഭവും ഞാനും ടീം മേറ്റ്, മത്സരം ഞങ്ങള്‍ തമ്മിലല്ല'; തുറന്നുപറഞ്ഞ് സഞ്ജു
dot image

ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് സ്ഥാനത്തിനായി യുവതാരം വൈഭവ് സൂര്യവംശിയുമായി നടക്കുന്ന മത്സരത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മൗനം വെടിഞ്ഞ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍.

വൈഭവുമായി വ്യക്തിപരമായി തനിക്ക് യാതൊരുവിധ മത്സരവുമില്ലെന്നും രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യമെന്നും കഴിഞ്ഞ ദിവസത്തെ മത്സരശേഷം സഞ്ജു പറഞ്ഞു.

'പുറത്തുനിന്ന് നോക്കുമ്പോള്‍ വൈഭവും അഭിഷേക് ശര്‍മ്മയുമൊക്കെ എതിരാളികളായി തോന്നാം. പക്ഷേ ഞങ്ങള്‍ ഒരു ടീമാണ്. ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ആദ്യം ഞങ്ങള്‍ രാജ്യത്തിനായി കളിച്ച് ജയിക്കാനാണ് നോക്കുന്നത്. അതുകഴിഞ്ഞേ വ്യക്തിപരമായ കാര്യങ്ങള്‍ ആലോചിക്കുന്നുള്ളൂ' -സഞ്ജു വ്യക്തമാക്കി.

ഓപ്പണിങ് സ്‌ളോട്ടുമായി ബന്ധപ്പെട്ട് മുന്‍താരങ്ങള്‍ പലതും പറയുമെന്നും എന്നാല്‍ മൈന്‍ഡ് സെറ്റാണ് പ്രധാനമെന്നും സഞ്ജു പറഞ്ഞു. മുന്‍പെല്ലാം ഇത്തരം വാര്‍ത്തകള്‍ തന്നെ ബാധിക്കുമായിരുന്നുവെന്നും എന്നാലിപ്പോള്‍, കൂടുതല്‍ പക്വത വന്നെന്നും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ കൃത്യമായ ധാരണയുണ്ടെന്നും താരം പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് സഞ്ജു വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. 22 പന്തില്‍ നിന്ന് 7 ഫോറും 4 സിക്‌സറുകളും അടക്കം 57 റണ്‍സടിച്ചുകൂട്ടി താരം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

159 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ അനായാസം ലക്ഷ്യം മറികടന്നു. 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്താണ് ഇന്ത്യ ജയം തൊട്ടത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. വ്യാഴാഴ്ചയാണ് അവസാന മത്സരം.

content highlights: sanju samson opens up on competition with vaibhav suryavanshi team mates

dot image
To advertise here,contact us
dot image