

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജു സാംസൺ. 22 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കം 57 റൺസാണ് താരം നേടിയത്.
ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷമുള്ള മോശം ഫോമിൽ വിമർശനം നേരിടുന്നതിനിടെയാണ് ഈ പ്രകടനം. സഞ്ജുവിനൊപ്പം അഭിഷേക് ശർമയും മിന്നും പ്രകടനം കാഴ്ച വെച്ചു. താരം 19 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 39 റൺസ് നേടി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 37 റണ്‍സെടുത്തക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍.
ഡാര്‍വിഷ് റസൂലി (26 ), റാഷിദ് ഖാന്‍ (28 ) മുഹമ്മദ് നബി (20 ) റണ്‍സെടുത്ത് അഫ്ഗാനിസ്ഥാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
content highlights: sanju-samson-blazing-fifty-against-afghanistan-in-t20i