മലപ്പുറം വള്ളിക്കുന്നില്‍ മാരത്തോണിനിടെ മുന്‍ കായിക അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു

സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മലപ്പുറം വള്ളിക്കുന്നില്‍ മാരത്തോണിനിടെ മുന്‍ കായിക അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു
dot image

മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ മാരത്തണ്‍ ഓട്ടത്തിനിടെ കായിക അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ശ്രീകുമാര്‍ (62) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ലഹരിക്കെതിരെ ജെ സി ഐ വള്ളിക്കുന്ന് സംഘടിപ്പിച്ച മാരത്തോണ്‍ മത്സരത്തിന്റെ ഫിനിഷിങ് പോയിന്റിന് തൊട്ടു മുമ്പ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ സിപിആര്‍ അടക്കമുള്ള പ്രാഥമിക ശുശ്രുഷ നല്‍കി. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കായിക അദ്ധ്യാപകനായി മലപ്പുറം ജില്ലയില്‍ പല സ്‌കൂളുകളിലും പ്രവര്‍ത്തിച്ച് വിരമിച്ചയാളാണ് ശ്രീകുമാര്‍.

Also Read:

Content Highlights: A former sports teacher lost his life after collapsing during a marathon in Vallikkunnu, Malappuram. The incident occurred while the former teacher was participating in the running event

dot image
To advertise here,contact us
dot image