

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് നാളെ തുടക്കമാകും. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
പരമ്പര തുടങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത അപൂര്‍വതയ്ക്കും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിക്കും. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യൻ ടീം ഉപയോഗിക്കുക അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ സന്ദര്‍ശകർക്കുള്ള ഡ്രസിങ് റൂമാണ്.
പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്. എന്നാൽ ഈ പരമ്പരയുടെ ഔദ്യോഗിക ആതിഥേയർ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണ്. ഐസിസി പ്രോട്ടോക്കോൾ അനുസരിച്ച് ഹോസ്റ്റ് ടീമിനാണ് ഹോം ഡ്രസിങ് റൂം അനുവദിക്കുക. ഇതുകൊണ്ടാണ് മത്സരത്തിന്‍റെ ഔദ്യോഗിക ആതിഥേയരായ അഫ്ഗാനിസ്ഥാന് ഹോം ഡ്രസിങ് റൂമും ഇന്ത്യൻ ടീമിന് സന്ദർശകരുടെ ഡ്രസിങ് റൂമും കിട്ടുന്നത്.
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ താരം രമൺ ലാംബയുടെ പേരിലാണ് ആതിഥേയരുടെ ഡ്രസിങ് റൂം. ഇതാണ് അഫ്ഗാൻ താരങ്ങൾ ഉപയോഗിക്കുക. സന്ദർശക ടീമിന് പ്രകാശ് ഭണ്ഡാരിയുടെ പേരിലുള്ള ഡ്രസ്സിങ് റൂമാണ് ഇവിടെയുള്ളത്. ഇന്ത്യൻ താരങ്ങൾ ഈ റൂമും ഉപയോഗിക്കും. ടോസ് ഉൾപ്പെടെയുള്ള മറ്റ് ഔദ്യോഗിക പ്രോട്ടോക്കോളുകളിലും ഇന്ത്യയെ സന്ദര്‍ശക ടീമായിട്ടായിരിക്കും പരിഗണിക്കുക.
content highlights: india plays as guest team against afghanistan in home t20 series