ഇന്ത്യ-അഫ്ഗാൻ പരമ്പര; സംപ്രേക്ഷണാവകാശം പാകിസ്താൻ കമ്പനിക്ക്; വിവാദം

പാകിസ്താൻ സൂപ്പർ ലീഗ്, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് എന്നിവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ട്രാൻസ്ഗ്രൂപ്പ്.

ഇന്ത്യ-അഫ്ഗാൻ പരമ്പര; സംപ്രേക്ഷണാവകാശം പാകിസ്താൻ കമ്പനിക്ക്; വിവാദം
dot image

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയുടെ സംപ്രേക്ഷണാവകാശം പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഈ പരമ്പരയുടെ ആഗോള മീഡിയ റൈറ്റ്‌സ് സിൻഡിക്കേഷൻ അവകാശം ട്രാൻസ്ഗ്രൂപ്പിന് നൽകിയിരിക്കുന്നത്.

പാകിസ്താൻ സൂപ്പർ ലീഗ്, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് എന്നിവയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് ട്രാൻസ്ഗ്രൂപ്പ്. സംപ്രേക്ഷണാവകാശം പാകിസ്താൻ കമ്പനിക്ക് നൽകിയതിൽ ബി സി സി ഐ ക്ക് എതിർപ്പുണ്ട്.

സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നടക്കുന്നത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണ് ഈ പരമ്പര ആതിഥേയത്വം വഹിക്കുന്നതെങ്കിലും മത്സരം ഇന്ത്യയിലാണ് നടക്കുക.

സ്വന്തം രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ അഫ്ഗാനിസ്ഥാൻ അവരുടെ ഹോം മത്സരങ്ങൾക്കായി ഇന്ത്യയിലെയും യുഎഇയിലെയും വേദികളാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.

അവസാനമായി 2026 ജൂണിലാണ് അഫ്ഗാനിസ്ഥാൻ ടീം ഇന്ത്യയിൽ പര്യടനം നടത്തിയത്. അന്ന് നടന്ന ഏക ടെസ്റ്റ് മത്സരത്തിന് ശേഷമുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 3-0 ന് സ്വന്തമാക്കിയിരുന്നു.

content highlights:india vs afghanistan t20i-series pakistan company global media rights controversy

dot image
To advertise here,contact us
dot image