

ഇന്ത്യൻ ക്രിക്കറ്റിലെ തന്ത്രശാലിയായ വ്യക്തി ആശിഷ് നെഹ്‌റയെന്ന് ഇംഗ്ലണ്ട് മുൻ താരം മൊയീൻ അലി. 'ബിയേർഡ് ബിഫോർ വിക്കറ്റ്' പോഡ്‌കാസ്റ്റിൽ സംസാരിക്കവെ ആയിരുന്നു താരത്തിന്റെ ഈ പ്രതികരണം. ക്യാപ്റ്റൻ കൂൾ എന്ന വിശേഷണമുള്ള മഹേന്ദ്ര സിംഗ് ധോണിയേലും മുകളിലാണ് മൊയീൻ അലി ആശിഷ് നെഹ്‌റയ്‌ക്ക് നൽകിയ സ്ഥാനം.
'കളിക്കളത്തിൽ ടീം ഏത് സാഹചര്യത്തിൽ നിൽക്കുകയാണെങ്കിലും നെഹ്റയുടെ പക്കൽ കൃത്യമായ ഉത്തരം ഉണ്ടാകും. മുൻകാല അനുഭവങ്ങളുടെയോ അല്ലെങ്കിൽ വ്യക്തമായ ധാരണനകളുടെ അടിസ്ത്താനത്തിൽ ആണ് അദ്ദേഹം സംസാരിക്കുന്നത്, അല്ലാതെ വെറുതെയുള്ള ഊഹങ്ങളുടെ പുറത്തല്ല.ഇത് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നത്', മൊയീൻ അലി വ്യക്തമാക്കി.
2022 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീട ജേതാക്കളാക്കിയ പരിശീലകനായിരുന്നു ആശിഷ് നെഹ്റ. ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ ഐപിഎൽ സീസൺ കൂടിയായിരുന്നു അത്. ആദ്യ സീസണിൽ തന്നെ ജിടിയെ കിരീടം നേടിക്കൊടുത്തതോടെ ഈ ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ഹെഡ് കോച്ചായി നെഹ്റ മാറിയിരുന്നു.
Content highlight: Moeen Ali praises Ashish Nehra calls him tactical genius of Indian Cricket