

ദുലീപ് ട്രോഫിക്ക് തയ്യാറെടുക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. ഓഗസ്റ്റ് 23 മുതൽ സ്പെറ്റംബർ ആറ് വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ടൂർണമെന്റിനായുള്ള 15 അംഗ സൗത്ത് സോൺ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. തിലക് വർമയാണ് സൗത്ത് സോൺ ടീമിന്റെ നായകനായി എത്തുന്നത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആന്ധ്രാ പ്രദേശിൽ നിന്നുള്ള ബാറ്ററായ റിക്കി ഭുയ് ആണ് ടീയ്‌ന്റെ വൈസ് ക്യാപ്റ്റൻ.
തിലക് വര്‍മ (നായകൻ), റിക്കി ഭുയ് (വൈസ് ക്യാപ്റ്റന്‍), എന്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), അഭിനവ് തേജ്റാന, ശ്രേയസ് ഗോപാല്‍, ഷെയ്ഖ് റഷീദ്, കെ എം ഹിമതേജ, ആര്‍ സ്മരണ്‍, കരുണ്‍ നായര്‍, തനയ് ത്യാഗരാജന്‍, ടി വിജയ്, വിദ്വത് കാവേരപ്പ, എച്ച് അമന്‍ ഖാന്‍, എം ഡി നിധീഷ്, കെ സായ് തേജ എന്നിവരാണ് ടീമിലെ അംഗങ്ങൾ.
Content highlight: Tilak Varma named South Zone captain Duleep Trophy squad announced