സാധാരണക്കാർക്ക് ആശ്വാസം; ആരോഗ്യരംഗത്ത് ടാറ്റയുടെ പുതിയ ചുവടുവെപ്പ്, വരുന്നു പുതിയ 50 ആശുപത്രികൾ

ടാറ്റ ട്രസ്റ്റ്സ് ഇതിനകം തന്നെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നിരവധി പദ്ധതികൾക്ക് പിന്തുണ നൽകുന്നുണ്ട്

സാധാരണക്കാർക്ക് ആശ്വാസം; ആരോഗ്യരംഗത്ത് ടാറ്റയുടെ പുതിയ ചുവടുവെപ്പ്, വരുന്നു പുതിയ 50 ആശുപത്രികൾ
dot image

ഇന്ത്യയിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വൻ നിക്ഷേപ പദ്ധതികളുമായി ടാറ്റ ട്രസ്റ്റ്സ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 മുതൽ 50 വരെ ലാഭം ലക്ഷ്യമാക്കാത്ത ജനറൽ ആശുപത്രികൾ സ്ഥാപിക്കാനാണ് പദ്ധതി എന്ന് ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ വ്യക്തമാക്കി.

ആരോഗ്യ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശുപത്രി ശൃംഖല ഒരുക്കുന്നത്. നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഇന്ത്യയിൽ ലോകോത്തര നിലവാരമുള്ള കൂടുതൽ സർവകലാശാലകൾ വളർത്തിയെടുക്കാനും ട്രസ്റ്റ്സ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നോയൽ ടാറ്റ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണ് എന്ന നിലപാടും നോയൽ ടാറ്റ പങ്കുവച്ചു. ഇന്ത്യയ്ക്ക് മികച്ച നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടെന്നും അതിന് കൂടുതൽ മൂലധനവും അനുകൂലമായ അന്തരീക്ഷവും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടാറ്റ ട്രസ്റ്റ്സ് ഇതിനകം തന്നെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നിരവധി പദ്ധതികൾക്ക് പിന്തുണ നൽകുന്നുണ്ട്. പുതിയ പദ്ധതികളിലൂടെ രാജ്യത്തെ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളും ഉന്നത വിദ്യാഭ്യാസ രംഗവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

Also Read:

നേരത്തെ, ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായിഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂർ ബിരുദ പഠന പദ്ധതിക്കും ടാറ്റ ട്രസ്റ്റ്സ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

രാജ്യനിർമാണത്തിൽ ആരോഗ്യവും വിദ്യാഭ്യാസവും നിർണായക മേഖലകളാണെന്നും, ഈ മേഖലകളിൽ ദീർഘകാല സ്വാധീനം സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾ സൃഷ്ടിക്കുകയാണ് ടാറ്റ ട്രസ്റ്റ്സിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Tata Trusts is moving towards building institutions, from just funding projects, says its Chairman, Noel Tata

dot image
To advertise here,contact us
dot image