ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് പുതിയ പരിശീലകൻ; ഫീൽഡിങ് കോച്ചായി സുഭദീപ് ഘോഷിനെ നിയമിച്ചു

ഓഗസ്റ്റ് 15 -നാണ് ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്

ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് പുതിയ പരിശീലകൻ; ഫീൽഡിങ് കോച്ചായി സുഭദീപ് ഘോഷിനെ നിയമിച്ചു
dot image

ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി ഇന്ത്യയുടെ ഫീൽഡിങ് പരിശീലകനെ മാറ്റി. ടി ദിലീപിന് പകരക്കാരനായി സുഭദീപ് ഘോഷിനെയാണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ബിസിസിഐ നൽകിയിരുന്ന ഒരു വർഷത്തെ കരാർ അവസാനിച്ചതോടെയാണ് പുതിയ പരിശീലകനെ നിയമിച്ചത്.

രണ്ട് വർഷത്തോളം കാലം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് കോച്ചായിരുന്നു സുഭദീപ് ഘോഷ്. കൂടാതെ, 2022 വനിതാ ലോകകപ്പിലേയും, 2023 ടി20 ലോകകപ്പിലേയും ഇന്ത്യൻ ടീമിലെ സപ്പോർട്ട് സ്റ്റാഫ് കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ വലിയ അനുഭവസമ്പത്തുള്ള പരിശീലകൻ തന്നെയാണ് 57-കാരനായ ഈ പുതിയ ഫീൽഡിങ് കോച്ച്.

ഓഗസ്റ്റ് 15 -നാണ് ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഗാലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, കൊളോമ്പോയിലെ എസ് എസ് സി ക്രിക്കറ്റ് സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങളും നടക്കുന്നത്.

Content highlight: Subhadeep Ghosh appointed India's new fielding coach ahead of Sri Lanka tour

dot image
To advertise here,contact us
dot image