'അര്‍ഷാദ് നദീമിന്റെ ശ്രദ്ധ ബിസിനസില്‍'; പാക് താരത്തെ രൂക്ഷമായി വിമര്‍ശിച്ച് അക്രം സാഹി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അര്‍ഷാദ് നദീമിന്റെ പ്രകടനം വളരെ മോശമായിരുന്നു

'അര്‍ഷാദ് നദീമിന്റെ ശ്രദ്ധ ബിസിനസില്‍'; പാക് താരത്തെ രൂക്ഷമായി വിമര്‍ശിച്ച് അക്രം സാഹി
dot image

ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാകിസ്താന്റെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ ജാവലിന്‍ താരം അര്‍ഷാദ് നദീം തകര്‍ന്നടിഞ്ഞതിന് പിന്നാലെ, താരത്തിന്റെ മോശം പ്രകടനത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍ വെളിപ്പെടുത്തി ഉപദേശകര്‍. കൃത്യമായ പരിശീലനത്തിന്റെ കുറവും ഗുരുതരമായ അശ്രദ്ധയുമാണ് നദീമിന്റെ തോല്‍വിക്ക് വഴിവെച്ചതെന്ന് പാകിസ്താന്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് അക്രം സാഹി വിമര്‍ശിച്ചു. 2024 പാരീസ് ഒളിമ്പിക്സില്‍ 92.97 മീറ്ററിന്റെ ഒളിമ്പിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ നദീമിന് ഇത്തവണ ഗ്ലാസ്ഗോയില്‍ 12 പേരുള്ള ഫൈനലില്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. മത്സരത്തില്‍ ശ്രീലങ്കയുടെ റുമേഷ് തരംഗ പാത്തിരാഗെ സ്വര്‍ണവും ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളിയും മറ്റൊരു ഇന്ത്യന്‍ താരം യാഷ്വീര്‍ സിംഗ് വെങ്കലവും നേടി.

നദീമിന്റെ തോല്‍വിക്ക് പിന്നിലെ കാരണങ്ങള്‍
അശ്രദ്ധയും കൃത്യമായ പരിശീലനമില്ലായ്മയുമാണ് ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. 'പാരീസ് ഒളിമ്പിക്സിലെ സ്വര്‍ണനേട്ടത്തിന് ശേഷം ഒരു പ്രത്യേക സംഘം നദീമിനെ തങ്ങളുടെ വരുതിയിലാക്കുകയും മറ്റുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് അകറ്റുകയും ചെയ്തു,' എന്ന് അക്രം സാഹി ആരോപിച്ചു. ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് ശേഷം താരം കൃത്യമായ പരിശീലനം നടത്തിയിരുന്നില്ലെന്ന് മറ്റൊരു ഉപദേശകനും ചൂണ്ടിക്കാട്ടി. മുന്‍പ് ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ ടെര്‍സിയസ് ലീബന്‍ബര്‍ഗിന് കീഴില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം ലഭിച്ചതാണ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാന്‍ സഹായിച്ചത്. ഇത്തവണ പരിശീലനത്തിന് കാര്യമായി അദ്ദേഹം ഒരുങ്ങിയില്ല.


ബിസിനസിലുള്ള താത്പര്യമാണ് മറ്റൊരു കാര്യം. ഒളിമ്പിക്സിന് ശേഷം 30 കോടി പാകിസ്താന്‍ രൂപയോളം പാരിതോഷികമായി ലഭിച്ചതോടെ നദീമിന്റെ ശ്രദ്ധ ബിസിനസ്സുകളിലേക്ക് മാറിയതാണ് മറ്റൊരു കാരണം. സ്വന്തം നാടായ മിയാന്‍ ചന്നുവില്‍ കല്യാണമണ്ഡപവും റെസ്റ്റോറന്റും പണിയുന്നതിലാണ് താരം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, നിലവിലെ പരിശീലകനായ സല്‍മാന്‍ ഭട്ടിന് ജാവലിന്‍ എറിയലുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പണ്ട് വെറുമൊരു ഡിസ്‌കസ് ത്രോ താരം മാത്രമായിരുന്നുവെന്നും, മികച്ച കായികക്ഷമത ഉറപ്പാക്കുന്ന വിദേശ പരിശീലകരുടെ അഭാവം പ്രകടനത്തെ പ്രതികൂലമായി ബാധിച്ചെന്നും ഉപദേശകര്‍ വ്യക്തമാക്കി.

content highlights: 'Arshad Nadeem's Focus is on Business'; Akram Sahi Harshly Criticizes Pakistani Athlete

dot image
To advertise here,contact us
dot image