

ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ തട്ടകത്തിലെത്തിക്കാൻ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഹാര്‍ദിക്കിനായി ഇരു ടീമുകളും തമ്മില്‍ ട്രേഡ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഡീൽ നടന്നാൽ ഹർദിക്കിന് പകരം രണ്ട് താരങ്ങളെ ചെന്നൈ വിട്ടുനൽകും.
എന്നാല്‍ താര കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ ചെറിയ തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരമായി യുവതാരം ആയുഷ് മാത്രെയെയും നല്‍കണമെന്നാണ് മുംബൈ ഇന്ത്യന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 19കാരനായ മാത്രെയെ വിട്ടുകൊടുക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തയ്യാറല്ല.
വെടിക്കെട്ട് താരം ശിവം ദുബെ, ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെ നല്‍കാമെന്നുമാണ് ചെന്നൈയുടെ വാഗ്ദാനം. ഈ ഡീൽ നടന്നില്ലെങ്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അടക്കമുള്ള മറ്റ് ടീമുകളും ഹാർദിക്കിനായി രംഗത്തുണ്ട്.
Content highlight:csk offers trade deal to mumbai indians for hardik pandya