

സിംബാബ്‌വെയ്ക്കെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഐ സി സി ടി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി ഇന്ത്യ. അയര്‍ലന്‍ഡ്-ഇംഗ്ലണ്ട് പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായിരുന്നു.
1,605 ദിവസത്തോളം കൈവശം വെച്ചിരുന്ന ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എന്നാല്‍ സിംബാബ്‌വെക്കെതിരെ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.
ആദ്യ ടി 20 യിൽ ഏഴ് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം ടി 20 യിൽ 90 റൺസിനായിരുന്നു ജയം. മൂന്നാം ടി 20 യിൽ 35 റൺസിനും ജയിച്ചു. ഇംഗ്ലണ്ട് മണ്ണിൽ തിളങ്ങാതിരുന്ന വൈഭവ് സൂര്യവംശി രണ്ട് വെടിക്കെട്ട് ഫിഫ്റ്റിയോടെ ഈ പരമ്പരയിൽ വരവറിയിച്ചു.
Content highlight: india vs zimbabwe t20 series sweep icc t20 ranking no 1