

തന്നെ പലപാഠങ്ങളും പഠിപ്പിച്ച ഒന്നായിരുന്നു ന്യൂസിലന്‍ഡിനെതിരായ പരമ്പര എന്ന് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതിനെ കുറിച്ചും താരം തുറന്നുപറഞ്ഞു. താൻ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണെന്ന് കണ്ടപ്പോൾ ടീമിലെ തന്റെ സ്ഥാനം സുരക്ഷിതമെന്ന് പലരും ചിന്തിച്ചുവെന്നും എന്നാൽ തനിക്ക് അങ്ങനെ തോന്നിയിരുന്നെല്ലായിരുന്നു സഞ്ജു വ്യക്തമാക്കിയത്.
'ഞാൻ എന്റെ കരിയറിലെ മികച്ച ഫോമിലായിരുന്നു. അതായത് ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറികൾ. അപ്പോഴായിരുന്നു ഞാൻ തിരിച്ചടികൾ നേരിട്ടത്. ഏറ്റവും മികച്ച ഫോമിലാണെന്ന് കണ്ടപ്പോൾ ടീമിലെ എന്റെ സ്ഥാനം സുരക്ഷിതമെന്ന് പലരും ചിന്തിച്ചു. എന്നാൽ ഞാൻ ഒരിക്കലും അങ്ങനെ ചിന്തിച്ചിരുന്നില്ല. ലോകകപ്പ് ലക്ഷ്യം വച്ചുകൊണ്ട് ഞാൻ കഠിനാധ്വാനം ചെയ്‌തെങ്കിലും ന്യൂസിലന്‍ഡ് പരമ്പരയില്‍ കാര്യങ്ങള്‍ എനിക്ക് അനുകൂലനായിരുന്നില്ല', സഞ്ജു സാംസൺ മനസുതുറന്നു. എന്നാൽ, ആ തിരിച്ചടി തന്നെ ഒരുപാട് പാഠങ്ങൾ പഠിപ്പിക്കുകയാണ് ചെയ്തതെന്നും സഞ്ജു പറഞ്ഞു.
താൻ കൂടുതലായി കഠിനാധ്വാനം ചെയ്യുകയായിരുന്നെന്ന് തിരിച്ചറിഞ്ഞെന്ന് വ്യക്തമാക്കിയ താരം, മണിക്കൂറുകളോളം പരിശീലനം നടത്തുന്നതിനേക്കാള്‍ സന്തോഷത്തോടെയും നല്ലൊരു മാനസികാവസ്ഥയിൽ ആയിരിക്കുക എന്നതാണ് പ്രധാനമെന്ന് ഭാര്യ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടെന്നും വ്യക്തമാക്കി.
Content highlight: Sanju Samson opens up about his training