'ഇന്ത്യ - സിംബാബ്‌വെ മത്സരം തുല്യശക്തികളുടെ പോരാട്ടമായിരിക്കും'; സിംബാബ്‌വെ നായകൻ സിക്കന്ദര്‍ റാസ

ജൂലൈ 23 മുതൽ ജൂലൈ 26 വരെയാണ് ടി20 പരമ്പര നടക്കുന്നത്

'ഇന്ത്യ - സിംബാബ്‌വെ മത്സരം തുല്യശക്തികളുടെ പോരാട്ടമായിരിക്കും'; സിംബാബ്‌വെ നായകൻ സിക്കന്ദര്‍ റാസ
dot image

വരാനിരിക്കുന്ന ഇന്ത്യ - സിംബാബ്‌വെ മത്സരം തുല്യശക്തികളുടെ പോരാട്ടമായിരിക്കുമെന്ന് സിംബാബ്‌വെ നായകൻ സിക്കന്ദര്‍ റാസ. ജൂലൈ 23 മുതൽ ജൂലൈ 26 വരെയാണ് ടി20 പരമ്പര നടക്കുന്നത്. തുല്യശക്തികളുടെ പോരാട്ടമായിരിക്കും എന്ന പ്രസ്താവനയോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ ഉണ്ടാകുമെന്ന വിലയിരുത്തലുകളെ തള്ളിയിരിക്കുകയാണ് സിംബാബ്‌വെ നായകൻ.

'ഇംഗ്ലണ്ടിനെതിരെയും അയർലാഡിനെതിരെയും നടന്ന ടി20 പരമ്പരകളിൽ അത്ര നല്ല റിസൾട്ടായിരുന്നില്ല ഇന്ത്യയ്ക്ക് ലഭിച്ചിരുന്നത്. സൂര്യകുമാറിനെ പകരക്കാരനായി ടി20 ടീം നായകനായ ശ്രേയസിന്റെ കീഴിൽ രണ്ട് പരമ്പരകളും ടീം കൈവിട്ടിരുന്നു. അതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയും കൈവിട്ടതോടെ ഒരു തിരിച്ചുവരവിനായാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യ മികച്ച ടീമെന്ന അംഗീകരിക്കുമ്പോഴും വരുന്ന ഈ പരമ്പര പ്രവചനങ്ങൾക്കും അപ്പുറമായിരിക്കും', റാസ വ്യക്തമാക്കി.

2026 ഐസിസി ടി20 ലോകകപ്പിൽ വളരെ മികച്ച പ്രകടനമായിരുന്നു സിംബാബ്‌വെ പുറത്തെടുത്തിരുന്നത്. ഓസ്‌ട്രേലിയയെ അട്ടിമറിച്ചതടക്കം നിരവധി ഞെട്ടിക്കുന്ന പ്രകടനങ്ങളായിരുന്നു ടീം ലോകകപ്പിൽ കാഴ്ച്ചവെച്ചിരുന്നത്. ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനെതിരെയും അവർ ജയം സ്വന്തമാക്കിയിരുന്നു.

Content highlight: Sikandar Raza says India vs Zimbabwe will be a battle of equals

dot image
To advertise here,contact us
dot image