പ്രതിഷേധം തുടരാന്‍ സിജെപി; ഇന്ന് പാര്‍ലമെൻ്റ് പ്രക്ഷുബ്ദമായേക്കും, ഇന്നലെ അര്‍ദ്ധരാത്രിയും പൊലീസ് നടപടി

രാത്രി ഏറെ വൈകിയും പാര്‍ലമെന്റ് പരിസരത്ത് വലിയ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്

പ്രതിഷേധം തുടരാന്‍ സിജെപി; ഇന്ന് പാര്‍ലമെൻ്റ് പ്രക്ഷുബ്ദമായേക്കും, ഇന്നലെ അര്‍ദ്ധരാത്രിയും പൊലീസ് നടപടി
dot image

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും നടത്തുന്ന അനിശ്ചിതകാല സമരം ഇന്നലെ അര്‍ദ്ധരാത്രിയും സംഘര്‍ഷഭരിതമായി. ഡല്‍ഹിയില്‍ അര്‍ദ്ധരാത്രിയും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി എന്നാണ് വിവരം. കോണാട്ട് പ്ലേസില്‍ കല്ലേറും ലാത്തി ചാര്‍ജും നടന്നു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. രാത്രി ഏറെ വൈകിയും പാര്‍ലമെന്റ് പരിസരത്ത് വലിയ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് പരിസരത്തേക്ക് എത്തിയേക്കാം എന്ന വിലയിരുത്തലിലായിരുന്നു നടപടി. ഇന്നും പ്രതിഷേധം തുടരാനാണ് സിജെപി തീരുമാനം.

അതേസമയം ആശുപത്രിയിലും നിരാഹാരം തുടരുന്ന സോനം വാങ് ചുകിനെ ബിജെപി കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശിച്ചു. ജിതേന്ദ്ര സിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സോനത്തെ കണ്ടത്. ആശുപത്രിയില്‍ എത്തിയായിരുന്നു മന്ത്രിമാര്‍ സോനവുമായി കൂടിക്കാഴ്ച നടത്തിയത്. മുമ്പ് ജെ പി നദ്ദ പ്രതിഷേധക്കാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പരിക്കേറ്റ് ആശുപത്രിയിലുള്ള വിദ്യാര്‍ത്ഥികളേയും ജെ പി നദ്ദ സന്ദര്‍ശിച്ചിരുന്നു. വിഷയത്തില്‍ എത്രയും വേഗം സമവായം കാണാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. നിര്‍ണായകമായ പല ബില്ലുകളും അവതരിപ്പിക്കപ്പെടേണ്ട പാര്‍ലമെന്റ് തടസപ്പെടുന്നതും തന്ത്രപ്രധാന മേഖലകളിലേക്ക് പ്രതിഷേധം എത്തുന്നതും കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് മിന്നല്‍ സമരം നടത്തിരുന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ള നോതക്കള്‍ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന പ്രതിഷേധിച്ചു. ഒടുവില്‍ രാഹുല്‍ ഗാന്ധിയേയും പ്രയങ്ക ഗാന്ധിയെയും അഖിലേഷ് യാദവിനേയും അടക്കം പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടിയെ പരസ്യമായി കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. എന്നാല്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ ഉപകരണമാകരുതെന്നായിരുന്നു ഇതില്‍ ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചത്. ധര്‍മേന്ദ്ര പ്രധാന്റെ രാജി അവശ്യപ്പെട്ട് യൂത്ത് ലീഗും ഇന്ന് ദേശീയ പ്രതിഷേധം നടത്തുന്നുണ്ട്.

അതേസമയം വിഷയത്തില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ദമാകാനാണ് സാധ്യത. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും ഡല്‍ഹിയിലെ പൊലീസ് നടപടിയും സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതിന് അനുമതി ലഭിച്ചില്ലെങ്കില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ചര്‍ച്ച അനുവദിച്ചില്ലെങ്കില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് അടക്കം സംഘടിപ്പിക്കാനാണ് നീക്കം നടക്കുന്നത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ ചര്‍ച്ച നടത്തുക, വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക, വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തുക എന്നിവയായിരിക്കും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

Content Highlights: The indefinite protest led by CJP and student organisations demanding Union Education Minister Dharmendra Pradhan's resignation turned violent overnight in Delhi. Protesters and police reportedly clashed at Connaught Place, with tear gas and lathi charge used to disperse the crowd. Security around Parliament remained on high alert amid fears of further demonstrations.

dot image
To advertise here,contact us
dot image