

മലയാളികളെ സംബന്ധിച്ചിടത്തോളം സഞ്ജു സാംസൺ മൈതാനത്തിറങ്ങുന്നത് ഏറെ ആവേശം നൽകുന്ന കാര്യമാണ്. 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ സഞ്ജു ഉണ്ടെന്ന് അറിഞ്ഞപ്പോഴും ആരധകർ ആവേശത്തോടെ കാത്തിരുന്നതും താരം കളിക്കുന്നത് കാണാനായിരുന്നു. എന്നാൽ, ടൂർണമെന്റിന്റെ അവസാന മത്സരങ്ങളായിലായിരുന്നു സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നത്. ഇപ്പോൾ അവസരം നഷ്ടപ്പെടാന്‍ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് സഞ്ജു തന്നെ മനസുതുറന്നനിരിക്കുകയാണ്.
'ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം ഫോം എനിക്ക് തിരിച്ചടിയായി. പിന്നാലെ കളത്തിലെത്തിയ ഇഷാൻ കിഷൻ തകർത്താടിയതോടെ ഇഷാൻ ഇലവനിൽ ഇടം നേടി. ആ സമയത്ത് മികച്ച ഫോമിലുള്ള ഒരു താരത്തെ ആയിരുന്നു ടീമിന് ആവശ്യം', സഞ്ജു വ്യക്തമാക്കി. ഇന്ത്യന്‍ ടീമിൽ ഇഷാൻ വേറൊരു ലെവലിലായിരുന്നു ബാറ്റ് ചെയ്തിരുന്നതെന്നും തനിക്ക് മുകളിലേക്ക് ഇഷാൻ ഉയര്‍ന്നുവരുന്നത് വ്യക്തമായി കാണാമായിരുന്നെന്നും സഞ്ജു കൂട്ടിച്ചേർത്തു.
തിരിച്ചടിയായ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിൽ 24, 6, 6, 10, 0 എന്നിങ്ങനെ ആയിരുന്നു സഞ്ജുവിന്റെ റൺനില. 2026 ഐസിസി ടി20 ലോകകപ്പിന്റെ തുടക്കത്തിൽ സഞ്ജു സാംസണിന് ബെഞ്ചിലായിരുന്നു സ്ഥാനം. ആദ്യ മത്സരങ്ങളിൽ ഒന്നും അവസരം ലഭിക്കാതിരുന്ന താരത്തിന് അവസാന മത്സരങ്ങളിൽ ആണ് അവസരം ലഭിച്ചത്. തുടർന്ന് മിന്നും പ്രകടനത്തോടെ ഇന്ത്യയെ കിരീടത്തിൽ മുത്തമിടിക്കുന്നതിലും സഞ്ജു നിർണായക പങ്ക് വഹിക്കുകയും പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്ക്കാരം നേടുകയും ചെയ്തിരുന്നു.
Content highlight: Sanju Samson opens up on world cup team exclusion and poor form