അർധസെഞ്ചുറി തിളക്കത്തിൽ ഗില്ലും രോഹിതും; നേട്ടം ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിൽ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ അർധസെഞ്ചുറിയോടെ ഇന്ത്യയുടെ ശുഭ്മാൻ ഗില്ലും രോഹിതും

അർധസെഞ്ചുറി തിളക്കത്തിൽ ഗില്ലും രോഹിതും; നേട്ടം ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിൽ
dot image

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ അർധസെഞ്ചുറിയോടെ ഇന്ത്യയുടെ ശുഭ്മാൻ ഗില്ലും രോഹിതും. 53 പന്തുകളിൽ നിന്നായിരുന്നു ഗില്ലിന്റെ അർധസെഞ്ചുറി നേട്ടം. ഒരു സിക്സറും ആറ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ബാറ്റിംഗ് പ്രകടനം. ശേഷം 84 പന്തിൽ 77 റൺസ് നേടി ഗിൽ മടങ്ങി.

ഗില്ലിന് പിന്നാലെ ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമയും അർധസെഞ്ചുറി നേടി. 50 പന്തിൽ നിന്ന് 50 റൺസായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. നിലവിൽ 62 പന്തുകളിൽ നിന്ന് 67 റൺസുമായി താരം കോഹ്‌ലിക്കൊപ്പം ക്രീസിലുണ്ട്.

50 ഓവറിൽ നിന്ന് 387 റൺസായിരുന്നു ഇംഗ്ലണ്ടിന്റെ സമ്പാദ്യം. ഓപ്പണർമാരായ ബെൻ ഡാക്കറ്റിന്റെയും (141) ജേക്കബ് ബെഥേലിന്റെയും (91) പ്രകടനമായിരുന്നു ഇംഗ്ലണ്ടിന് മത്സരത്തിൽ നിർണായകമായിരുന്നത്. പുറത്താകാതെ ജോ റൂട്ടും ഇംഗ്ലണ്ടിനായി മികച്ചു നിന്നു. 48 പന്തിൽ നിന്ന് 74 റൺസായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

Content highlight: IND vs ENG 3rd ODI Rohit Sharma and Shubman Gill strong opening partnership fifty

dot image
To advertise here,contact us
dot image