

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ആറ് വിക്കറ്റുകൾക്കായിരുന്നു ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി ശുഭ്മൻ ഗിൽ, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ അർധസെഞ്ചുറിയോടെ തകർത്താടി. 75 പന്തിൽ നിന്ന് 80 റൺസ് നേടിയായിരുന്നു ഗിൽ അർധസെഞ്ചുറി നേടിയത്. 63 പന്തിൽ നിന്ന് 52 റൺസ് നേടിയാണ് വാഷിംഗ്‌ടൺ സുന്ദർ അർധസെഞ്ചുറി തികച്ചത്. അതേസമയം, 52 പന്തിൽ നിന്ന് 57 റൺസ് നേട്ടത്തോടെ ആയിരുന്നു അക്സറിന്റെ അർധസെഞ്ചുറി. പുറത്താകാതെ ആയിരുന്നു അക്സറിന്റെയും സുന്ദറിന്റെയും ബാറ്റിംഗ് പ്രകടനം. ശ്രേയസ് അയ്യർ 35 റൺസും നേടി തിളങ്ങിയിരുന്നു.
ആദ്യം ബാറ്റ് ചെയ്യാൻ എത്തിയ ഇംഗ്ലണ്ടിനായിരുന്നു റ്റൂസ് ഭാഗ്യം. ശേഷം ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 107 റൺസ് നേടുന്നതിനിടെ ഇംഗ്ലണ്ടിന് തങ്ങളുടെ ആറ് വിക്കറ്റുകളായിരുന്നു മത്സരത്തിൽ നഷ്ടമായത്. ഒരു നിമിഷം അടി പതറി എന്ന് വിചാരിച്ചെങ്കിലും ജോ റൂട്ടും ലിയാം ഡോസണും ഇംഗ്ലണ്ട് നിരയുടെ രക്ഷകരായി അവതരിക്കുകയായിരുന്നു. 76 പന്തിൽ നിന്ന് ഒരു സിക്സറും ആറ് ബൗണ്ടറികളും അടക്കം 76 റൺസ് ആയിരുന്നു ജോ റൂട്ടിന്റെ സമ്പാദ്യം. മത്സരത്തിൽ പുറത്താകാതെ ആയിരുന്നു താരത്തിന്റെ ബാറ്റിംഗ് പ്രകടനം. ഇംഗ്ലണ്ടിനെ മത്സരത്തിൽ കരകയറ്റുന്നതിൽ നിർണായക പ്രകടനം കാഴ്ച്ചവെച്ച ലിയാം 83 പന്തുകളിൽ നിന്നായിരുന്നു 68 റൺസ് നേടിയത്. ഒരു സിക്സറും ആറ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഓപണർ ബെൻ ഡക്കറ്റ് 45 പന്തിൽ നിന്ന് 43 റൺസ് നേടി മത്സരത്തിൽ മികച്ച് നിന്നിരുന്നു. രണ്ട് സിക്സറുകളും ആറ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ്. 47.5 ഓവറിൽ ഇന്ത്യൻ ബൗളിംഗ് നിര ഇംഗ്ലണ്ടിനെ മത്സരത്തിൽ ഓൾഔട്ട് ആക്കുകയായിരുന്നു.
ഇംഗ്ലണ്ട് നിറയെ എറിഞ്ഞ് വീഴ്ത്തുന്നതിൽ ഇന്ത്യയുടെ അക്‌സർ പട്ടേലിന്റെ പ്രകടനം നിർണായകമായിരുന്നു. നാല് വിക്കറ്റുകളിലായിരുന്നു താരം മത്സരത്തിൽ ഇന്ത്യയ്ക്കായി നേടിയത്. പ്രസിദ്ധ് കൃഷ്ണ, ഗുർമൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. കൂടാതെ ജസ്പ്രീത് ബുമ്ര, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Content highlight: India beats England six wicket victory cricket news