കുടുംബകാര്യത്തിൽ അനാവശ്യമായി ഇടപെടുന്ന വേലക്കാരന്റെ കഥ; മമ്മൂട്ടിയുടെ രാപ്പകൽ വിക്കി പേജ് തിരുത്തി ട്രോളന്മാർ

ചിത്രത്തിലെ ശരിക്കുള്ള നായകൻ വിജയരാഘവൻ ആണെന്നും എഡിറ്റ് ചെയ്തിട്ടുണ്ട്

കുടുംബകാര്യത്തിൽ അനാവശ്യമായി ഇടപെടുന്ന വേലക്കാരന്റെ കഥ; മമ്മൂട്ടിയുടെ രാപ്പകൽ വിക്കി പേജ് തിരുത്തി ട്രോളന്മാർ
dot image

കമലിന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി പുറത്തുവന്ന സിനിമയാണ് രാപ്പകൽ. ഒരു ഫാമിലി ഡ്രാമയായി പുറത്തുവന്ന സിനിമയിൽ കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനെ ചൂണ്ടിക്കാണിച്ച് നിരവധി ട്രോളുകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച കൃഷ്ണൻ എന്ന കഥാപാത്രം സിനിമയിൽ മറ്റ് വ്യക്തികൾക്ക് പേഴ്‌സണൽ സ്പേസ് നൽകാത്ത ആളാണെന്നും എല്ലാ കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്ന ആളാണെന്നും തമാശ രൂപേണയുള്ള വിമർശനങ്ങൾ ശക്തമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിക്കിപീഡിയ പേജിലെ വിവരങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.

Also Read:

വലിയ കുടുംബത്തിന്റെ സ്വകാര്യ കാര്യങ്ങളിൽ നിരന്തരം ഇടപെടുന്ന വേലക്കാരന്റെ കഥ എന്നാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് എഡിറ്റ് ചെയ്തു മാറ്റിയിരിക്കുന്നത്. ചിത്രത്തിലെ ശരിക്കുള്ള നായകൻ വിജയരാഘവൻ ആണെന്നും എഡിറ്റ് ചെയ്തിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഇത് വൈറലായത്. അന്ന് കണ്ടപ്പോൾ മമ്മൂട്ടിയുടെ കഥാപാത്രം നല്ലവനായി തോന്നിയെന്നും എന്നാൽ ഇന്ന് അയാൾ തെറ്റുകാരനായി തോന്നുന്നു എന്നുമാണ് ചിലരുടെ കമന്റ്.

Also Read:

കമലിന്റെ സംവിധാനത്തിൽ ടി.എ. റസാഖ് തിരക്കഥയെഴുതി 2005-ൽ തിയേറ്ററുകളിലെത്തിയ വലിയ കുടുംബചിത്രമായിരുന്നു 'രാപ്പകൽ'. റിലീസ് ചെയ്ത സമയത്ത് മമ്മൂട്ടിയുടെയും ശാരദയുടെയും അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നയൻതാര, ശാരദ, സലിം കുമാർ, ബാലചന്ദ്ര മേനോൻ, വിജയരാഘവൻ തുടങ്ങി നിരവധി പേര് അണിനിരന്ന സിനിമയാണ് രാപ്പകൽ. ഛായാഗ്രഹണം: പി. സുകുമാർ, എഡിറ്റ് ചെയ്തത് കെ. രാജഗോപാൽ, സംഗീതം മോഹൻ സിത്താര.

Content Highlights: Mammootty’s film 'Raappakal' has become a topic of online trolling after changes were made to its Wikipedia page. The edits, linked to humorous interpretations of the film’s storyline, gained attention on social media.

dot image
To advertise here,contact us
dot image